സംസ്ഥാന പുരാരേഖാവകുപ്പിന്റെ ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണപദ്ധതിയിൽ പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിലുള്ള ബിരുദാനന്തര ബിരുദവും ആർക്കൈവ്‌സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയവും അല്ലെങ്കിൽ അംഗീകൃത സർവകലാശാല ബിരുദവും ആർക്കൈവ്‌സുമായി ബന്ധപ്പെട്ട റിക്കാർഡ് കൺസർവേഷനിലോ ആർക്കൈവൽ സ്റ്റഡിസിലോ ഉള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയുമാണ് യോഗ്യത. വിശദമായ ബയോഡാറ്റ സഹിതം ഡയറക്ടർ, സംസ്ഥാന പുരാരേഖവകുപ്പ് ഡയറക്ടറുടെ കാര്യാലയം, നളന്ദ, കവടിയാർ, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ ജൂലൈ 23 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. ഫോൺ:9809538668

Home VACANCIES