മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ വികസന സമിതി ദിവസവേതനാടിസ്ഥാനത്തില്‍ ഓരോ ഒഴിവുകളിലേക്ക് താല്‍ക്കാലികമായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ലാബ് ടെക്നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവുകളിലേക്കാണ് നിയമനം. ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്നോളജി, ബിപിറ്റി എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്സുകള്‍ പാസ്സായവരായിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് ഹാജരാകണം. അസ്സല്‍ രേഖകളുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446614577.

Leave a Reply