ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ക്ലാര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഡി.സി.എയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ നന്നായി എഴുതാനും കമ്പ്യൂട്ടര്‍ സംബന്ധിച്ച അറിവും ഉണ്ടായിരിക്കണം.
2018 ഏപ്രില്‍ ഒന്നിന് 36 വയസ് കടക്കാത്തവരായിരിക്കണം അപേക്ഷകര്‍. പ്രതിമാസ വേതനം 19,000 രൂപ. നവംബര്‍ 17 ന് വൈകിട്ട് അഞ്ചിന് മുന്‍പ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (മെഡിക്കല്‍) ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ്, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം.