പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമില്‍ (അസാപ്) പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയില്‍ എം.ബി.എ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 2016നു ശേഷം 60 ശതമാനം മാര്‍ക്കോടെ എം.ബി.എ പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന സെമസ്റ്റര്‍ഫലം കാത്തിരിക്കുന്നവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
തൊടുപുഴ, കട്ടപ്പന, കുമളി, രാജാക്കാട്, മൂന്നാര്‍ എന്നിവിടങ്ങളിലുള്ള അസാപ് ഓഫീസുകളിലേക്കായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ നവംബര്‍ 18 ന് രാവിലെ 11ന് തൊടുപുഴ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അസാപ് ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. ഫോണ്‍ 9495999691, 9495999634.