Munavira Vakayil
Munavira Vakayil
Sub Editor, NowNext

എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടാവുമ്പോള്‍ ഒരോ ഭാഷ പഠനത്തിന്റെയും പ്രത്യേക സാധ്യതകളെ കുറിച്ച് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഹയര്‍ സെക്കണ്ടറി വിദ്യഭ്യാസത്തിന് ശേഷം ബിരുദ കോഴ്‌സ് ആയി പ്രത്യേക ഭാഷകളിലുള്ള പഠനം ഇന്ന് സുലഭമാണ്. അതിൽ മാതൃഭാഷയും ആഗോളഭാഷയും  രാഷ്ട്രഭാഷയുമെല്ലാം ഉണ്ട്. ഭാഷ പഠനത്തിൽ സംസ്‌കൃതത്തിന്റെ സാധ്യതകൾ ഒരുപാടാണ്. തീവ്ര താല്പര്യമുള്ളവർക്ക്, രസകരമായി പഠിക്കാവുന്ന കോഴ്‌സ് ആയി സംസ്‌കൃതത്തെ നമുക്ക് ഉപയോഗിക്കാം.

ഹിന്ദു ഐതീഹ്യങ്ങളിലും പുരാണ കഥകളിലും കൂടുതല്‍ ആയി ഉപയോഗിച്ച ഒരു ഭാഷയാണ് സംസ്‌കൃതം. ഭഗവത്ഗീതയും രാമചരിതവുമെല്ലാം സംസ്‌കൃത ഭാഷയിലാണെന്നത് കൂടി ഓർക്കേണ്ടതുണ്ട്. കേരളത്തിന്റെ മാതൃഭാഷയായ മലയാളത്തിലും, പല വാക്കുകളും പ്രയോഗങ്ങളുമെല്ലാം സംസ്‌കൃതത്തില്‍ നിന്നെടുത്ത് ഉപയോഗിക്കുന്നുണ്ട്.

ഭാഷാ പഠനത്തില്‍ സംസ്‌കൃതം പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് സ്‌കൂള്‍ വിദ്യഭ്യാസത്തിന് ശേഷം ബിരുദമായി ബി.എ. സംസ്‌കൃതം പഠിക്കാവുന്നതാണ്. ഹയര്‍ സെക്കണ്ടറി/ തത്തുല്യമായ പഠനം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ ബിരുദ കോഴ്സിന് പ്രവേശിക്കാനാവൂ. ചില കോളേജുകള്‍ പ്രവേശന പരീക്ഷ അടിസ്ഥാനത്തിലും ചില കോളേജുകളില്‍ അല്ലാതെയും പ്രവേശനം നല്‍കുന്നുണ്ട്.

ഭാഷാ വിവര്‍ത്തകന്‍, കണ്ടന്റ് ഡിവലപ്പര്‍, മാധ്യമ പ്രവര്‍ത്തനം, അധ്യാപനം തുടങ്ങിയ മേഖലകളില്‍ സംസ്‌കൃത ബിരുദധാരിക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. മുന്ന് വര്‍ഷം കാലാവധിയുള്ള ബിരുദ കോഴ്‌സാണ് ബി എ സംസ്‌കൃതം എന്നത്. ബിരുദത്തിന് ശേഷം ബിരുദാനന്തര ബിരുദമായും എം എ സംസ്‌കൃതവും ചെയ്യാവുന്നതാണ്.

കവിത, സാഹിത്യം, വ്യാകരണം, ചരിത്രം തുടങ്ങിയ വിശദമായ മേഖലയെ കേന്ദ്രീകരിച്ച് കൊണ്ടുള്ള ഭാഷാ പഠനമാണ് സംസ്‌കൃതം. കേരളത്തിലും ഇന്ത്യയിലുമായി നിരവധി കോളേജുകളിൽ സംസ്‌കൃത കോഴ്‌സ് ലഭ്യമാണ്.

കേരളത്തിലെ പ്രമുഖ കോളേജുകൾ 
  1. Government Victoria College (GVC) Palakkad
  2. Maharajas College, Eranamkulam
  3. Sree Kerala Varma Colege (SKVC), Thrissur
  4. Sree Krishna College, Thrissur
  5. Sree Sankara College, Thiruvananthapuram
ഇന്ത്യയിലെ പ്രമുഖ കോളേജുകൾ
  1. Aligrah Muslim University, Aligrah
  2. Madras Christian College (MCC), Chennai
  3. Indraprasth College For Women, New Delhi
  4. St. Xavier’s College, Ahamedabad, Gujarath
  5. Jamiya Millia Islamia University, New Delhi

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!