ആലപ്പുഴ തൊഴിൽരഹിതർക്കായി മൾട്ടിപർപ്പസ് സർവ്വീസ് സെന്റേഴ്‌സ്/ജോബ് ക്ലബുകൾ എന്ന പേരിൽ സ്വയംതൊഴിൽ സഹായ പദ്ധതി നടപ്പാക്കുന്നു.  ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവരും 21നും 45നും മധ്യേ പ്രായപരിധിയിൽപ്പെട്ടവരും ആയിരിക്കണം.വാർഷിക വരുമാനം 1,00,000 രൂപയിൽ കൂടുതലാകാൻ പാടില്ല. ജോബ് ക്ലബിൽ അഞ്ചുപേരിൽ കവിയാതെ അംഗങ്ങൾ ഉണ്ടാകണം.

പരമാവധി വായ്പ തുക 10 ലക്ഷം രൂപയാണ്. ചെലവിന്റെ 25 ശതമാനം സബ്‌സിഡിയാണ്. പദ്ധതി ചെലവിന്റെ 10 ശതമാനം തുക അപേക്ഷകൻ ബാങ്കിൽ നിക്ഷേപിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലയിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ലഭിക്കും.  രജിസ്‌ട്രേഷനുള്ളവർ കാർഡും, അസൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!