നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം ഡിസംബർ ഒന്നിന് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ രാവിലെ 10.30ന് നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
യോഗ്യത: പ്ലസ് ടു പാസ്സ്, പിജിഡിസിഎ, കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് (നെന്മാറ ബ്ലോക്ക് പരിധിയിലുള്ളവർക്ക് മുൻഗണന). ഫോൺ: 0492-3242677.