തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കാർ ഹോമിയോ ആശുപത്രിയിൽ താൽകാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം നവംബർ 22 നു രാവിലെ 10 .30 നു ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. എസ്. എസ്. എൽ. സി യും ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്നും എം. എൽ. ടി അല്ലെങ്കിൽ ബി. എസ്. സി എം. എൽ. ടി യുമാണ് യോഗ്യത.
കുറഞ്ഞത് ആറുമാസം ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ, ഹിമറ്റോളജി അനലൈസർ എന്നി മേഖലയിൽ പ്രവൃത്തി പരിചയമുണ്ടാവണം. അഭിമുഖത്തിനെത്തുന്നവർ വിദ്യാഭ്യാസ യോഗ്യതകൾ, പ്രായം പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ബിയോഡേറ്റയും കൊണ്ടുവരണം.