ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവരില്‍ യഥാസമയം പുതുക്കാതെ സീനിയോരിറ്റി നഷ്ടമായവര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം.
ഇതനുസരിച്ച് 1998 ജനുവരി 01 മുതല്‍ 2018 ഒക്ടോബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ സീനിയോരിറ്റി പുനസ്ഥാപിച്ചു നല്‍കും. അര്‍ഹതയുളളവര്‍ 2018 ഡിസംബര്‍ 31 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ 0481 :2304608 വെബ് സൈറ്റ്-www.employmentkerala.gov.in.