റെയിലിലൂടെയുള്ള ഓട്ടവും റോഡിലൂടെയുള്ള ഓട്ടവും വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഒരുപാട് വ്യത്യസ്തമാണ്. റെയിൽ വണ്ടികളിലൊന്നിലും ഗിയർ സംവിധാനമില്ല.

ഇലക്ട്രിക് ട്രെയിനിൽ ഉപയോഗിക്കുന്ന മോട്ടോറുകൾക്ക് ഓടിത്തുടങ്ങുമ്പോൾ തന്നെ മുഴുവൻ ശക്തിയും പ്രയോഗിക്കാൻ കഴിവുണ്ട്. അതു കൊണ്ടു തന്നെ ഇലക്ട്രിക് ട്രെയിനുകൾക്ക് നിന്ന നിൽപ്പിൽ നിന്ന് തന്നെ വണ്ടിയേയും വലിച്ചുകൊണ്ട് നീങ്ങാൻ സാധിക്കും.

ഡീസൽ ട്രെയിനുകളിൽ വലിയ ഡീസൽ എഞ്ചിനുകളാണുള്ളത്. ഇന്ത്യയിൽ സർവ്വസാധാരണമായത് 2400 കുതിരശക്തി ഉത്പ്പാദിപ്പിക്കുന്ന എഞ്ചിനുകളാണ്. എന്നാൽ ഇവ നേരിട്ടല്ല വണ്ടി വലിക്കുന്നത്. ഈ എഞ്ചിനോട് ഘടിപ്പിച്ച വൈദ്യുതി ജനറേറ്റർ സ്ഥായിയായ വൈദ്യുതി ഉത്പ്പാദിപ്പിച്ചു കൊണ്ടിരിക്കും. ഈ വൈദ്യുതി കൊണ്ട് ചലിക്കുന്ന മോട്ടോറുകളാണ് വണ്ടിച്ചക്രങ്ങളെ ഉരുട്ടുന്നത്. ഇവയ്ക്കും കുറഞ്ഞ വേഗത്തിൽ തന്നെ വലിയ ശക്തി ചെലുത്താൻ കഴിവുള്ള മോട്ടോറുകളായത് കൊണ്ട് ഗിയർ സംവിധാനം ആവശ്യമില്ല. എഞ്ചിനുകൾക്ക് നേരിട്ട് ചക്രങ്ങളുമായി ബന്ധമില്ല.

Leave a Reply