Munavira Vakayil
Munavira Vakayil
Sub Editor, NowNext

വിദ്യഭ്യാസ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി ഓണ്‍ലൈനും മറ്റും സാങ്കേതികതയും വളരെ കൂടുതല്‍ ഉപയോഗിക്കുന്ന ഒരു കാലത്ത് പല വിധ വിദ്യാ ആപ്പുകള്‍ സുലഭമാണ്. ഈ ഒരു കോവിഡ് മഹാമാരിയില്‍ ഇങ്ങനെയുള്ള മൊബൈല്‍ ആപുകളുടെ വര്‍ധനവ് കൂടുതലും ആണ്.

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്, എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ തുടങ്ങിയവക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ ടെസ്റ്റ് ഏജന്‍സി, നാഷണല്‍ ടെസ്റ്റ് അഭ്യാസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചത്. പ്രധാനമായും മോക്ക് ടെസ്റ്റുകള്‍ക്ക് ഈ ആപ്പ് പ്രയോജനപ്പെടുത്താം എന്നതാണ് പ്രത്യേകത.

Credit : neetbulletin.in

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്കും ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ആപ്പ് സ്റ്റോറുകളില്‍ നിന്ന് നാഷണല്‍ ടെസ്റ്റ് അഭ്യാസ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം സൈന്‍ അപ്പ് ചെയ്യണം. ഇതിനായി പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. ലോഗിന്‍ ചെയ്തതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ തയ്യാറെടുക്കുന്ന പരീക്ഷ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ടോപ്പിക് തെരഞ്ഞെടുക്കുകയും ചെയ്യാം. തുടര്‍ന്ന് മോക്ക് ടെസ്റ്റ് ഓണ്‍ലൈനായി അറ്റന്റ് ചെയ്യാന്‍ അവസരം ലഭിക്കും.

ഫോണിലെ ഫ്‌ളൈറ്റ് മോഡ് ഓണ്‍ ആക്കിയാല്‍ മത്രമേ ഇതിലെ ടെസ്റ്റ് ആരംഭിക്കുകയുള്ളൂ എന്നതാണ് പ്രത്യേകത. ടെസ്റ്റ് കഴിഞ്ഞാലുടന്‍ ഫ്‌ളൈറ്റ് മോഡ് ഓഫ് ആക്കി ഇന്റര്‍നെറ്റ് ഓണ്‍ ചെയ്ത് ഉത്തരം സബ്മിറ്റ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായക്കുന്നതിന് പുറമെ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളെ നേരിടാനും പ്രാപ്തരാക്കുന്നു. എന്‍.ടി.എ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകളുമായി ഇതിന് സാമ്യമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!