RAVI MOHAN
Editor-in-Chief
ആഗോളവത്ക്കരണ – ഉദാരവത്ക്കരണ നയങ്ങൾ പ്രാബല്യത്തിൽ വന്നതിനു ശേഷം മുൻകാലങ്ങളെ അപേക്ഷിച്ച് ഒട്ടനേകം ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, വിവര സാങ്കേതിക വിദ്യയിലും മറ്റ് അനുബന്ധ സാങ്കേതിക വികാസങ്ങളുടെയും ഫലമായി രാജ്യത്ത് കൂടുതൽ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണി സജീവമായി. ഒപ്പം കമ്പനികൾ തമ്മിലുള്ള മത്സരവും. ഈ സാഹചര്യങ്ങൾ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും നിലവിലെ ഉപഭോക്താക്കളെ എന്ത് വിലകൊടുത്തും നിലനിർത്തുന്നതിനും കമ്പനികളെ മത്സരിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു.
വിപണിയിലെ ഈ മത്സരത്തിൽ കമ്പനികളുടെ ഏറ്റവും വലിയ ആയുധം എന്നത് അവരവരുടെ സെയിൽസ് & മാർക്കറ്റിംഗ് വിഭാഗം തന്നെയാണ്. സ്റ്റാര്‍ട്ട്അപ്പുകള്‍ മുതല്‍ MNC കമ്പനികള്‍ വരെ ഇന്ന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സെയില്‍സ് & മാർക്കറ്റിംഗ് തന്നെയാണ്. ഇത്, ഈ മേഖലയിലുള്ള തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഒട്ടേറെ അവസരങ്ങള്‍ കരുതി വച്ചിരിക്കുന്ന ഈ മേഖലയില്‍, സെയിൽസ് & മാർക്കറ്റിംഗ് സ്പെഷ്യലൈസ് ചെയ്ത വിദ്യാഭ്യാസമുള്ള യുവാക്കളെ കമ്പനികള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കും.
സെയിൽസ് & മാർക്കറ്റിംഗ് മാനേജ്മെന്‍റ് പ്രോഗ്രാമുകള്‍ വിദ്യാര്‍ഥികളെ ഉത്പന്നങ്ങള്‍ / സേവനങ്ങള്‍ വിപണിയില്‍ വില്‍ക്കുവാന്‍ മാത്രമല്ല പ്രാപ്തരാക്കുന്നത്. മികച്ച രീതിയില്‍ മാര്‍ക്കറ്റ് പഠിക്കുക, ഉത്പന്നങ്ങള്‍ക്ക് / സേവനങ്ങള്‍ക്ക് വിപണി കണ്ടെത്തുക, വിതരണ ശ്രിംഖല രൂപീകരിക്കുക / വികസിപ്പിക്കുക എന്നിങ്ങനെ തുടങ്ങി പാക്കേജിംഗ്, പ്രൊമോഷന്‍, ടീം മാനേജ്മെന്‍റ് എന്നീ വിഭാഗങ്ങളിലും വിദ്യാര്‍ഥികളെ സജ്ജരാക്കുന്നു. ബിരുദ തലത്തിലും ബിരുദാനന്തര തലത്തിലും സെയിൽസ് & മാർക്കറ്റിംഗ് മാനേജ്മെന്‍റ് പ്രോഗ്രാമുകള്‍ ചെയ്യാവുന്നതാണ്. Consumer Behaviour, Essentials of Marketing Management, International Marketing, Marketing Research, Marketing Strategy, Product-Brand and Services Management, Sales and Distribution Management എന്നീ വിഷയങ്ങളാണ് ഈ പ്രോഗ്രാമുകളിലൂടെ പഠിക്കുന്നത്. BBA / MBA പ്രോഗ്രാമുകള്‍ക്ക് പുറമേ നിരവധി സെയിൽസ് & മാർക്കറ്റിംഗ് മാനേജ്മെന്‍റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ലഭ്യമാണ്.
പഠനങ്ങള്‍ പറയുന്നത്, സെയിൽസ് & മാർക്കറ്റിംഗ് വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത വിദ്യാര്‍ഥികളുടെ തൊഴില്‍ സാധ്യത വളരെ കൂടുതലാണ് എന്നാണ്. മികച്ച ആശയവിനിമയ ശേഷി, നേതൃത്വ ഗുണങ്ങള്‍, നല്ല ശരീര ഭാഷ, വ്യക്തികളുമായി ഇടപഴകുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള മിടുക്ക്, സ്ട്രെസ്സ് മാനേജ് ചെയ്യുന്നതിലെ കഴിവ് എന്നിവയൊക്കെയാണ് ഒരു മികച്ച സെയിൽസ് & മാർക്കറ്റിംഗ് മാനേജറുടെ അത്യാവശ്യം വേണ്ട യോഗ്യതകള്‍. ഒരു കമ്പനിയുടെ വരുമാനം, അവരുടെ സെയിൽസ് & മാർക്കറ്റിംഗ് വിഭാഗത്തിന്‍റെ കഴിവിനെയും വിപണിയിലെ അവരുടെ പ്രകടനങ്ങളേയും ആശ്രയിച്ചാണ്. ഉയര്‍ന്ന കമ്മീഷനുകളും ഇന്‍സന്‍റീവുകളും മാസ ശമ്പളത്തിന് പുറമേ സെയിൽസ് & മാർക്കറ്റിംഗ് മാനേജര്‍മാര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ അവസരം നല്‍കുന്നു.
വിപണിയിലെ ബ്രാണ്ടിംഗിന്‍റേയും മത്സരങ്ങളുടെയും കാലത്ത് മികച്ച ആശയവിനിമയ ശേഷിയും ചുറു ചുറുക്കുള്ള യുവാക്കള്‍ക്ക് തൊഴില്‍ തേടി അലയേണ്ട ആവശ്യമേയില്ല എന്നതാണ് വസ്തുത.