കൊച്ചി നേവൽ ബേസിന്റെ നേവൽ ഷിപ്പ് റിപ്പയർ യാർഡിലെ അപ്രന്റിസ് ട്രെയിനിങ് സ്കൂളിൽ അപ്രന്റിസിന്റെ 230 ഒഴിവിൽ ഒരു വർഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ ന്റെ ഓഗസ്റ്റ് 21-27 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്കും അവസരമുണ്ട്. ഒക്ടോബർ 1 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. 2022 ജനുവരിയിൽ പരിശീലനം ആരംഭിക്കും.

ട്രേഡുകളും ഒഴിവും

കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് -സിഒപിഎ (20), ഇലക്ട്രീഷ്യൻ (18), മെക്കാനിക് ഡീസൽ (17), ഷിപ്റൈറ്റ്-വുഡ് (14), ഫിറ്റർ (13), ഷീറ്റ് മെറ്റൽ വർക്കർ (11), പെയ്ന്റർ-ജനറൽ (9), വെൽഡർ-ഗ്യാസ് ആൻഡ് ഇലക്ട്രിക് (8), ഫർണിച്ചർ ആൻഡ് കാബിനറ്റ് മേക്കർ (7), മെഷിനിസ്റ്റ് (6), ടർണർ (6), ഇലക്ട്രോപ്ലേറ്റർ (6), പ്ലംബർ (6), ഇലക്ട്രോണിക്സ് മെക്കാനിക് (5), മെക്കാനിക് മോട്ടോർ വെഹിക്കിൾ (5), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് (5), ഇലക്ട്രിക്കൽ വൈൻഡർ (5), മറൈൻ എൻജിൻ ഫിറ്റർ (5), ടെ‌യ്‌ലർ-ജനറൽ (5), മെക്കാനിക് റേഡിയോ ആൻ‍ഡ് റഡാർ എയർക്രാഫ്റ്റ് (5), മെക്കാനിക്- ഇൻസ്ട്രുമെന്റ് എയർക്രാഫ്റ്റ് (5), ഇലക്ട്രീഷ്യൻ- എയർക്രാഫ്റ്റ് (5), ബുക് ബൈൻഡർ (4), ഷിപ്റൈറ്റ്- സ്റ്റീൽ (4), പൈപ് ഫിറ്റർ (4), ടിഐജി/എംഐജി വെൽഡർ (4), ഇൻസ്ട്രുമെന്റ് മെക്കാനിക് (3), റിഗർ (3), മെക്കാനിക് കമ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയ്ന്റനൻസ് (3), ഓപ്പറേറ്റർ മെറ്റീരിയൽ ഹാൻഡ്‌ലിങ് അറ്റ് റോ മെറ്റീരിയൽ ഹാൻഡ്‌ലിങ് പ്ലാന്റ് (3), പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് (3), കേബിൾ ജോയിന്റർ (2), സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (2), ഡ്രൈവർ കം മെക്കാനിക് ലൈറ്റ് മോട്ടർ വെഹിക്കിൾ (2), പെയിന്റർ-മറൈൻ (2), ഫൗൺട്രിമാൻ (1), മെക്കാനിക് മറൈൻ ഡീസൽ (1), ടൂൾ ആൻഡ് ഡൈ മേക്കർ-പ്രസ് ടൂൾസ്, ജിഗ്സ് ആൻഡ് ഫിക്ചേഴ്സ് (1), സിഎൻസി പ്രോഗ്രാമർ കം ഒാപ്പറേറ്റർ (1), എൻഗ്രേവർ (1).

‌യോഗ്യത

50% മാർക്കോടെ പത്താം ക്ലാസ്, 65% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (പ്രൊവിഷനൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് പരിഗണിക്കും). മുൻപ് അപ്രന്റിസ് പരിശീലനം നേടിയവരും ഇപ്പോൾ പരിശീലനം നേടുന്നവരും അപേക്ഷിക്കേണ്ട.

പ്രായപരിധി

21 വയസ്സ്. അർഹരായവർക്ക് ഇളവ്.

ശാരീരിക യോഗ്യത: ഉയരം 150 സെ.മീ., തൂക്കം 45 കിലോയിൽ കുറയരുത്. നെഞ്ചളവ്-കുറഞ്ഞത് 5 സെ.മീ. വികാസം. കാഴ്ചശക്തി: 6/6-6/9 (കണ്ണടയോടു കൂടി).

സ്റ്റൈപൻഡ്

അപ്രന്റിസ് ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്

യോഗ്യതാ പരീക്ഷയിലെ മാർക്ക്, എഴുത്തു പരീക്ഷ, ഓറൽ പരീക്ഷ എന്നിവ അടിസ്ഥാനമാക്കി.

അപേക്ഷാ ഫോം തയാറാക്കി, ഗസറ്റഡ് ഓഫിസർ/ ഐടിഐ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച് താഴെ പറയുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആറ് പാസ്പോർട്ട്സൈസ് ഫോട്ടോയും സഹിതം സാധാരണ തപാലിൽ അയയ്ക്കണം.

  1. എസ്എസ്എൽസി മാർക്ക് ഷീറ്റ് (പ്രായം തെളിയിക്കുന്നതിന്).
  2. ഐടിഐ (എൻസിവിടി) മാർക്ക്‌ലിസ്റ്റ്.
  3. കമ്യൂണിറ്റി സർട്ടിഫിക്കറ്റ്(എസ്‌സി/എസ്ടി/ഒബിസി).
  4. വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ).
  5. ആംഡ് ഫോഴ്സസ് പഴസനൽ/ വിമുക്തഭടൻമാരുടെ മക്കൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്.
  6. ഡിഫൻസ് സിവിലിയൻ/ ഡോക്‌യാഡ് ഉദ്യോഗസ്ഥരുടെ മക്കൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്.
  7. ഗസറ്റഡ് ഓഫിസർ ഒപ്പിട്ട സ്വഭാവ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
  8. പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ്.
  9. എൻസിസി, സ്പോർട്സ് യോഗ്യതയുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്.
  10. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്/ കോവിഡ് രജിസ്ട്രേഷൻ വിവരങ്ങൾ.
വിലാസം

Admiral Superintendent (for Officer in-Charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi-682 004

LEAVE A REPLY

Please enter your comment!
Please enter your name here