ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ് ടു സയന്‍സ് പാസായവരും ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി രണ്ടു വര്‍ഷത്തെ കോഴ്സ് പാസായവരും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം.
പ്രായം 18നും 40നും ഇടയില്‍ . ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. രണ്ടൊഴിവുകളാണുളളത്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഡിസംബര്‍ ഏഴിന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ എത്തണം.