പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ യു.സി കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് കോളേജുകളിലെയും ഹയര്‍ സെക്കന്‍ഡറി /വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും അധ്യാപകര്‍ക്കും, വിരമിച്ച കോളേജ് അധ്യാപകര്‍ക്കും, ബിരുദാനന്തരബിരുദവും, ബി.എഡും ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രതിമാസ ഹോണറേറിയം 7500 രൂപയായിരിക്കും.

റസിഡന്റ് ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ്. ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപന മേധാവിയുടെ ശുപാര്‍ശ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഈ മാസം 15ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. നമ്പര്‍ 0484 2422256.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!