കേരള ഡെന്റൽ കൗൺസിലിന് കരാർ അടിസ്ഥാനത്തിൽ രജിസ്ട്രാറെ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത പദവിയിൽ നിന്നും വിരമിച്ച വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്സ്. നിയമബിരുദം അഭികാമ്യം.

സ്ഥാപന മേധാവിയായി പ്രവർത്തിച്ചിട്ടുള്ളവർക്ക് മുൻഗണന. വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഡിസംബർ 22ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

വിലാസം: രജിസ്ട്രാർ, കേരള ഡെന്റൽ കൗൺസിൽ, റ്റി.സി. 27/741(3), അമ്പലത്തുമുക്ക്, വഞ്ചിയൂർ, തിരുവനന്തപുരം- 35, ഫോൺ: 0471-2478759, 0471-2478758. വിശദവിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

Leave a Reply