വൊക്കേഷണൽ ഹയർ സെക്കണ്ടറി, ടെക്നിക്കൽ ഹയർ സെക്കണ്ടറി, ആര്ട്ട് ഹയർ സെക്കണ്ടറി സെ, ഇപ്രൂവ്മെന്റ് പരീക്ഷകൾ സെപ്റ്റംബർ 22നു ആരംഭിക്കും. ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ സെ, ഇപ്രൂവ്മെന്റ് പരീക്ഷകളുടെ വിശദമായ വിജ്ഞാപനം http://www.dhsekerala.gov.in/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ്-19ൻറെ പശ്ചാത്തലത്തിൽ മെയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപെട്ട വിഷയങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർത്ഥികളെ റെഗുലർ ക്യാൻഡിഡേറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി ആയിരിക്കും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത്. കോവിഡ്-19 വ്യാപനം വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ പരീക്ഷാത്തീയതികളിൽ മാറ്റം വരുത്തും.

Leave a Reply