അമൃത്നഗരം പദ്ധതിയുടെ ഭാഗമായി പാലക്കാട് നഗരപ്രദേശത്ത് സാമൂഹ്യസാമ്പത്തിക സര്‍വെ നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍)/ സമാനയോഗ്യതയുള്ളവരെ നിയമിക്കുന്നു. 725 രൂപ ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.
താല്‍പര്യമുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിക്ക് എതിര്‍വശത്തുളള നഗരാസൂത്രണ വിഭാഗം ഐ.ഡി.ഡി.പി നോഡല്‍ ഓഫീസില്‍ ഡിസംബര്‍ 14ന് രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുമായി എത്തണമെന്ന് ജില്ലാ ടൗണ്‍ പ്ലാനര്‍ അറിയിച്ചു. ഫോണ്‍ 0491-2505882, 2502882.