സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.ടി), കണ്ണൂർ ഫാഷൻ, വസ്ത്ര നിർമ്മാണ മേഖലയിൽ തൊഴിൽ നേടാനും പുതിയ സംരംഭങ്ങൾ തുടങ്ങാനും പ്രാപ്തമാക്കുന്ന, നൂതന കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശീലനം നൽകുന്ന ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകൾ ഡിസംബർ അവസാന വാരം തുടങ്ങും.

കോഴ്‌സുകൾ: കമ്പ്യൂട്ടർ എയ്ഡഡ് ഫാഷൻ ഡിസൈനിംഗ് (സി.എ.എഫ്.ഡി), കമ്പ്യൂട്ടർ എയ്ഡഡ് ടെക്‌സ്‌റ്റൈൽ ഡിസൈനിംഗ് (സി.എ.ടി.ഡി), ട്രെയ്‌നിംഗ് ഇൻ വാല്യു അഡീഷൻ ടെക്‌നിക് ആൻഡ് ഫാഷൻ ക്ലോത്തിംഗ് (ടി.വി.ടി ആൻഡ് എഫ്.സി). ഇവ മൂന്നും മൂന്ന് മാസത്തെ കോഴ്‌സുകളാണ്. ഓരോന്നിലും 20 സീറ്റ് വീതം.

അഡ്വാൻസ്ഡ് ട്രെയ്‌നിംഗ് ഇൻ പാറ്റേൺ മേക്കിംഗ് ആൻഡ് ഗാർമെൻറ് കൺസ്ട്രക്ഷൻ (എ.പി.എം.ജി.സി)-മൂന്ന് മാസത്തെ കോഴ്‌സ്. 15 സീറ്റ്.

ക്രിയേറ്റിവിറ്റി ഇൻ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് മേക്കിംഗ്-ആറ് മാസത്തെ കോഴ്‌സ്. 10 സീറ്റ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: എക്‌സിക്യുട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി-കണ്ണൂർ, കിഴുന്ന പി.ഒ, തോട്ടട, കണ്ണൂർ-7. ഫോൺ: 0497 2835390. വെബ്‌സൈറ്റ്: www.iihtkannur.ac.in email: [email protected].

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!