കോഴിക്കോട് ഫറോക്ക് ഇ.എസ്.ഐ. ആശുപത്രി, തൃശൂർ മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. (ഡി.സി) ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് റേഡിയോളജി വിഭാഗത്തിൽ സ്‌പെഷ്യലിസ്റ്റുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡിസംബർ 24 രാവിലെ 11 മണിക്ക് എറണാകുളം നോർത്ത് ഇ.എസ്.ഐ. കോമ്പൗണ്ട് കോൺഫറൻസ് ഹാൾ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ചാലപ്പുറം ഇ.എസ്.ഐ. ഡിസ്‌പെൻസറി ബിൽഡിംഗ് കോഴിക്കോട് എന്നിവിടങ്ങളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സർവീസിൽ നിന്ന് വിരമിച്ച നിശ്ചിത യോഗ്യതയുള്ളവരേയും പരിഗണിക്കും.

താൽപ്പര്യമുള്ളവർ എം.ബി.ബി.എസ് ഡിഗ്രി സർട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സ്‌പെഷ്യാലിറ്റി വിഭാഗത്തിന്റെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ സഹിതം അന്നേ ദിവസം ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ലേബർ പബ്ലിസിറ്റി ഓഫീസർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!