പാലക്കാട് ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ടിന്‍റെ ഭാഗമായി അനുവദിക്കപ്പെട്ട അറ്റന്‍ഡര്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം.

പത്താംക്ലാസ് പാസായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 20ന് 10.30ന് സുല്‍ത്താന്‍ പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി എത്തണം. (മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് വാണിയംകുളം പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന.) ഫോണ്‍ 0491 2544296.