അമൃത് നഗരം പദ്ധതിയുടെ ഭാഗമായി പാലക്കാട് നഗരപ്രദേശത്ത് സാമൂഹിക സാമ്പത്തിക സര്‍വ്വേ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍/സമാന യോഗ്യതയുള്ളവര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം. അര്‍ഹരായവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഡിസംബര്‍ 21 ന് രാവിലെ പത്തിന് ജില്ലാ ആശുപത്രിയ്ക്ക് എതിര്‍വശത്തുള്ള ജില്ലാ നഗരഗ്രാമാസൂത്രണ വിഭാഗം ഐഡിഡിപി നോഡല്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ ടൗണ്‍പ്ലാനര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2505882, 0491 2502882.

Home VACANCIES