ജില്ലയിലെ നിറമരുതൂര്‍, മുതുവല്ലൂര്‍, പറപ്പൂര്‍, ഊരകം, തേഞ്ഞിപ്പലം, ആലിപ്പറമ്പ്, മൊറയൂര്‍, മുത്തേടം തുടങ്ങിയ പഞ്ചായത്തുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്രീഡിഗ്രി/പ്ലസ്ടു.

പ്രായം 18നും 40നും ഇടയില്‍. പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.എസ്.എല്‍.സി വിജയിച്ച, മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് (പ്രായ പരിധി 50) അപേക്ഷിക്കാം. നിയമന കാലാവധി ഒരു വര്‍ഷം.

അപേക്ഷകര്‍ നിറമരുതൂര്‍ പഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. അപേക്ഷ രേഖകള്‍ സഹിതം ഡിസംബര്‍ 24ന് വൈകുന്നേരം അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.

അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും എല്ലാ ബ്ലോക്ക് /നഗരസഭാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ 0483 2734901.

LEAVE A REPLY

Please enter your comment!
Please enter your name here