ഭവന നിര്‍മ്മാണ ബോര്‍ഡ് കോട്ടയം ഡിവിഷന്റെ ഗാന്ധിനഗര്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ വാര്‍ഡന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. രാത്രിയും പകലും ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുളള 20നും 30നും ഇടയില്‍ പ്രായവും പ്ലസ്ടൂ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുളളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റാ ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെയും ആധാര്‍കാര്‍ഡിന്റെയും പകര്‍പ്പ് എന്നിവ സഹിതം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ്, മുട്ടമ്പലം പി.ഒ, കഞ്ഞിക്കുഴി, കോട്ടയം-686004 എന്ന വിലാസത്തില്‍ ജനുവരി 11നകം നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here