Mohammed Ramees 

MVP at Microsoft | Founder & Community Leader at Microsoft Developer Community Kerala | Former Technology Innovation Fellow at Kerala Startup Mission.

ഒരു വിദ്യാർത്ഥിയുടെ കാഴ്ചപ്പാടിൽ നിന്ന് LinkedIn എങ്ങനെ കരിയർ വളർച്ചയ്ക്കായി ഉപയോഗിക്കാമെന്നതാണ് ഇന്നത്തെ വിഷയം. ഒരു Professional Network നിർമ്മിക്കുന്നതോടൊപ്പം, നിങ്ങൾക് അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്താനും, നിങ്ങൾ താൽപ്പര്യപ്പെടുന്ന ഒരു കമ്പനിയെ കുറിച് കൂടുതൽ മനസ്സിലാക്കുവാനും, അവരുടെ തിരച്ചിലിൽ നിങ്ങളെ കാണിക്കാനും, വ്യക്തിഗത ബ്രാൻഡ് സൃഷ്ടിക്കാനും LinkedIn ഉപയോഗിക്കാം. LinkedIn ഇൽ 50 കോടിയിൽപരം അംഗങ്ങളും, 90 ലക്ഷത്തിൽപരം കമ്പനികളും, എപ്പോഴും ഒരു കോടിയിൽപരം ജോലികളും ഉണ്ടെന്നാണ് കണക്കുകൾ.

ജോലിക് ആളെ നിയമിക്കുന്നതിന് മിക്ക കമ്പനികളും ഉപയോഗിക്കുന്ന ഏറ്റവും മികച്ച പ്ലാറ്റ്ഫോമാണ് LinkedIn. 92% കമ്പനികൾ റിക്രൂട്ടിട്മെന്റിനായും, 70% കമ്പനികൾ അപേക്ഷകരെ കുറിച്ചു കൂടുതൽ മനസ്സിലാക്കുവാൻ വേണ്ടിയും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. അതിൽ LinkedIn ന്റെ പങ്ക് വളരെ വലുതാണ്. ഓണ്ലൈനിയിൽ സെർച്ച് ചെയ്തു കാണാൻ കഴിയാത്ത ഒരു വ്യക്തിയെ, 57% കമ്പനികൾ നിയമിക്കാൻ സാധ്യത ഇല്ലാ എന്നാണു സർവ്വേ റിപോർട്ടുകൾ.

ഒരു തൊഴിൽദാതാവ്‌ നിങ്ങളെ ഓൺലൈനിൽ തിരയുമ്പോൾ എങ്ങനെ നിങ്ങളെ കുറിച്ചു മനസ്സിലാക്കാൻ കഴിയുമെന്ന് സ്വയം വിലയിരുത്തുക. നിങ്ങളുടെ ശെരിയായ പേരിൽ ഒരു LinkedIn അക്കൗണ്ട് നിങ്ങൾക്കുണ്ടെങ്കിൽ ഓൺലൈനിൽ നിങ്ങളെ തിരയുമ്പോൾ ആദ്യം വരുന്നത് LinkedIn അക്കൗണ്ട് ആയിരിക്കും. അതിനാൽ, നിങ്ങളുടെ പ്രൊഫൈൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

ഈ ആധുനിക യുഗത്തിൽ നിങ്ങളുടെ ഇഷ്ട ജോലി കരസ്ഥമാക്കാൻ മികച്ച വഴി ആ കമ്പനിയിലെ ജീവനക്കാരുമായി പരിചയപെട്ടു അവരുടെ referal വഴിയാണ്. നിങ്ങളുടെ വിദ്യാഭ്യാസവും, ജോലികളിലുള്ള മുൻ പരിജയങ്ങൾ, നേട്ടങ്ങൾ എന്നിവ resume ഇൽ കാണിക്കുമ്പോൾ ഒരുപാട് പരിമിതികൾ ഉണ്ട്. resume ഇൽ ഇമേജുകളോ, വീഡിയോകളോ അല്ലെങ്കിൽ മറ്റ് പിന്തുണയ്ക്കുന്ന ഡോക്യുമെന്റുകളോ ലിങ്കുകളോ ഉപയോഗിക്കാൻ കഴിയില്ല. അതെ സമയം ഇതിനു പുറമെ നിങ്ങളുടെ കഴിവുകളിലുള്ള അംഗീകാരവും (endorsement) ശുപാർശകളും (recommendations) കാണിക്കാൻ LinkedIn ഇൽ സാധിക്കും.

ഒരു വിദ്യാർത്ഥി പുതിയ LinkedIn അക്കൌണ്ട് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.

1. നിങ്ങൾ ഇത്‌ വരെ LinkedIn അക്കൗണ്ട് തുടങ്ങാത്ത ഒരു വ്യകതി ആണെങ്കിൽ linkedin സൈറ്റിൽ കയറിയാൽ നേരെ Sign up പേജ് ആയിരിക്കും കാണിക്കുന്നത്. നിങ്ങളുടെ പേര് (first name and last name), ഇമെയിൽ അല്ലെങ്കിൽ ഫോൺ നമ്പർ, പാസ്സ്‌വേർഡ് ആണ് ആദ്യം ചോദിക്കുന്നത്. ഇവിടെ വിദ്യാർത്ഥികൾ വളരെ അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഒരിക്കലും പേരിന്റെ ഭാഗങ്ങൾ ചെറിയ അക്ഷരത്തിൽ തുടങ്ങാതിരിക്കുക. ഉദാഹരണത്തിന് mohammed ramees നു പകരം Mohammed Ramees എന്ന് ഉപയോഗിക്കുക. Sign up ചെയ്യുന്നതിനുള്ള ഇമെയിൽ ഉപയോഗികുമ്പോഴും നിങ്ങൾ ഒരു പ്രൊഫഷണൽ ഇമെയിൽ ആണ് ഉപയോഗിക്കുന്നതെന്നു ഉറപ്പുവരുത്തുക. ഒരു പ്രൊഫഷണൽ ഇമെയിൽ വിലാസം എങ്ങനെ തിരഞ്ഞെടുക്കാമെന്ന് comment ഇലുള്ള ബ്ലോഗ് പരിശോധിക്കാവുന്നതാണ്.

2. അടുത്തത് നിങ്ങളുടെ മൊബൈൽ നമ്പർ കൊടുത്തു അക്കൗണ്ട് verify ചെയ്തതിന് ശേഷം നിങ്ങളുടെ രാജ്യവും, സംസ്ഥാനവും, ജില്ലയും തിരഞ്ഞെടുക്കുക

3. നിങ്ങൾ ഏതെങ്കിലും internship ചെയ്തിട്ടുണ്ടെങ്കിൽ അത് Experience വിഭാഗത്തിൽ ചേർക്കാം. ഇല്ലാ എങ്കിൽ I’m a student എന്ന് ക്ലിക്ക് ചെയ്യുക.
ലിസ്റ്റിൽ നിന്നും കോളേജിന്റെ പേര് തിരഞ്ഞെടുത്തതിനു ശേഷം, ഡിഗ്രി, ഡിപ്പാർട്മെന്റ്, ആരംഭ വർഷം, പൂർത്തിയാക്കുന്ന വർഷം എന്നിവ നൽകുക. ഇവിടേയും കോളേജ്, ഡിഗ്രി, ഡിപ്പാർട്മന്റ്റ് പേരിൽ ഫസ്റ്റ് ലെറ്റർ ക്യാപിറ്റൽ ആണെന്ന് ഉറപ്പ് വരുത്തുക

4. അടുത്ത രണ്ടു സ്റ്റെപ്പുകളിലായി, നൽകിയിരിക്കുന്ന മെയിൽ ഐഡിയിൽ ഉള്ള contacts ഉം, തിരഞ്ഞെടുത്ത കോളേജും അടിസ്ഥാനമാക്കി, മുമ്പുതന്നെ LinkedIn ഉള്ള വ്യക്തികളെ connections ആക്കണോ എന്ന ഒരു ഓപ്ഷൻ ആണ്. നിങ്ങൾ connections ആക്കാൻ ആഗ്രഹിക്കാത്ത അംഗങ്ങളെ uncheck ചെയ്ത് നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് റിക്വസ്റ്റ് അയക്കാൻ കഴിയും

5. Profile Picture കൊടുക്കലാണ് അടുത്തത്. Profile Picture ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ് കാരണം Profile Picture ഇല്ലാത്തവരെ അപേക്ഷിച്ച് ഒരു Profile Picture ഉള്ള അക്കൗണ്ടുകൾക്കു കൂടുതൽ search visibility ലഭിക്കും. ക്യാമറ ഐക്കണിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ സിസ്റ്റത്തിൽ നിന്ന് ഒരു മാന്യവും പുതിയതുമായ, നിങ്ങളുടെ പ്രൊഫഷണലിസം പ്രതിഫലിപ്പിക്കുന്ന ഒരു ഫോട്ടോ Profile Picture ആയി അപ്‌ലോഡ് ചെയ്യുക.

6. ഒരു background image അപ്‌ലോഡ് ചെയ്യുക:
പ്രൊഫൈൽ ഓപ്പൺ ആകിയതിനു ശേഷം എഡിറ്റ് ഓപ്ഷൻ കൊടുത്താൽ നിങ്ങൾക്കു നിങ്ങളുടെ backgroud ഇമേജ് മാറ്റാവുന്നതാണ്. നിങ്ങളുടെ ജോലിയോ , പഠനമോ, താല്പര്യങ്ങളോ, നേട്ടങ്ങളോ ആയി ബന്ധപ്പെട്ട വ്യക്തവും പ്രൊഫഷണലുമായ ഒരു ഇമേജ് തന്നെ തിരഞ്ഞെടുക്കുക. 1,584 by 396 പിക്സൽ ഇമേജുകളാണ് ഉത്തമം.

7. Headline മാറ്റുക:
ഒരു വ്യക്തി ഒരു പക്ഷെ നിങ്ങളുടെ profile picture ആകും LinkedIn അക്കൗണ്ടിൽ ആദ്യം കാണുന്നതെങ്കിലും അവർ വായിക്കുന്ന ആദ്യകാര്യങ്ങളിൽ ഒന്നാണ് headline, അതിനാൽ അതിൽ കൂടുത ശ്രദ്ധ കൊടുത്തു നിങ്ങൾ അറിയിക്കാൻ ശ്രമിക്കുന്ന സന്ദേശം പ്രതിഫലിപ്പിക്കേണ്ടതുണ്ട്. default ആയി “Student at <College name>” എന്നായിരിക്കും കാണിക്കുന്നത്. സാദാരണ ജോലി പദവിയും ജോലി ചെയ്യുന്ന കമ്പനി എന്നിങ്ങനെ ആണ് കൊടുക്കാറ്. എന്നാൽ വിദ്യാർഥികൾക്കു ഇപ്പോൾ എന്ത് ചെയ്യുന്നു, പഠന ശേഷം നിങ്ങൾ എന്ത് ആവാനാണ് ആഗ്രഹം എന്ന് കൊടുക്കുന്നതാകും ഒരു ശെരിയായ രീതി. എന്ത് വാക്കുകൾ (keywords) സെർച്ച് ചെയ്യുമ്പോഴാണോ നിങ്ങളെ പ്രൊഫൈൽ കാണിക്കപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നത് ആ വാക്കുകൾ headline ഇൽ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
Examples: Computer Science Student at Paavai Institutions, Passionate about Digital Marketing.
വേറെ വല്ല നേട്ടങ്ങളും ഉള്ള വിദ്യാർത്ഥികൾക്ക് അതും കൂടെ ഉപയോഗിക്കാവുന്നതാണ്

8. Summary ചേർക്കുക:
ഒരുപാട് സമയമെടുത്തു ചിന്തിച്ചു ചെയ്യേണ്ട ഒരു സുപ്രധാന ഭാഗമാണ് summary. ഈ ഭാഗം ശൂന്യമായി വിടാതെ നിങ്ങളുടെ താല്പര്യങ്ങൾ, കരിയർ ലക്ഷ്യങ്ങൾ, കഴിവുകൾ, നേട്ടങ്ങൾ തുടങ്ങിയവ ഇവിടെ പങ്കുവെചു പരമാവധി ഉപയോഗപ്പെടുത്തുക. ഇവിടെയും നിങ്ങൾക്കു ആവശ്യമുള്ള keywords ഉപയോഗിച്ച് സെർച്ച് ചെയുമ്പോൾ നിങ്ങളെ കാണിക്കാൻ കഴിയും. see more കൊടുക്കാത്ത പക്ഷം ആദ്യത്തെ രണ്ടോ മൂന്നോ വരികൾ മാത്രമേ കാണിക്കുകയുള്ളു, അതിൽ തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കുക. സാധ്യമാകുന്ന ഇടങ്ങളിൽ bullet പോയിന്റുകൾ ഉപയോഗിച്ച് വായിക്കാൻ എളുപ്പമാക്കുക. ഇവിടെ ചേർക്കേണ്ടത് എന്താണെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, പ്രൊഫൈലിൽ ബാക്കിയുള്ള ഭാഗം പൂർത്തിയാക്കിയതിനു ശേഷം ചെയ്യുന്നത് എളുപ്പമാകും.

LEAVE A REPLY

Please enter your comment!
Please enter your name here