കായിക മേഖലകളിലുള്ളവർക്കു കാലിനും പാദങ്ങൾക്കും മുട്ടിനുമെല്ലാം പരിക്കേൽക്കുന്നത് സർവ്വസാധാരണമാണ്. എൻ. ബി. എ. ബാസ്കറ്റ്ബോൾ കാണുന്നവർക്കറിയാം, ആഴ്ചയിൽ ഒരു പരിക്കെങ്കിലും നിർബന്ധമാണ്. അതിൽ ചിലതെങ്കിലും കളിക്കാരുടെ കരിയറിന് തന്നെ അവസാനമായേക്കാം.

മുട്ടിനു താഴെയുള്ള കാലിന്റെ ഭാഗങ്ങൾക്ക് വൈദ്യശാസ്ത്ര സഹായം നൽകി ആവശ്യമായ ചികിത്സ നൽകുക എന്നതാണ് പോഡിയാട്രിസ്റ്റുകൾ പ്രധാനമായും ചെയ്യുന്നത്. വ്യക്തിയുടെ ആരോഗ്യ നില പരിശോധിക്കുക, ലബോറട്ടറി ടെസ്റ്റുകളിലൂടെ രോഗങ്ങളോ തകരാറുകളോ നിർണ്ണയിക്കുക, ശസ്ത്രക്രിയകൾ ആവശ്യമെങ്കിൽ നടത്തുക, സ്‌പെഷ്യൽ ആയിട്ടുള്ള ഷൂവോ മറ്റേതെങ്കിലും ഉപകരണങ്ങളോ വേണമോ എന്ന് വിലയിരുത്തുക, ആരോഗ്യം വീണ്ടെടുക്കുവാൻ സഹായിക്കുക, മരുന്നുകൾ തീരുമാനിക്കുക, ചികിത്സിച്ച ഭാഗത്തിന്റെ പരിചരണം എങ്ങനെയൊക്കെ എന്ന് പറഞ്ഞു കൊടുക്കുക, എന്നിവയെല്ലാം ജോലിയുടെ ഭാഗമാണ്.

പ്രതിദിനം വളർന്നു കൊണ്ടിരിക്കുന്ന ഈ മേഖലയിൽ, ഏറ്റവും പുതിയ ജേര്ണലുകളും മറ്റും വായിച്ചിരിക്കുക, ഓരോ പുരോഗമനത്തിനെയും പറ്റി അറിഞ്ഞിരിക്കുക, എന്നിവയൊക്കെ നിർണ്ണായകമാണ്. കാലിലൊക്കെ ആക്സിഡന്റുകൾ മൂലം ഉണ്ടാകുന്ന വൈരൂപ്യം പരിഹരിക്കാൻ പോഡിയാട്രിസ്റ്റുകൾക്ക് സാധിക്കും. സഹാനുഭൂതിയും ആശയവിനിമയ മികവും ജോലിക്ക് അനിവാര്യമാണ്. സൂക്ഷ്മ നിരീക്ഷണവും ആവശ്യമാണ്.

ആന്ധ്ര പ്രദേശിലെ ഡോ പി എസ് ഐ മെഡിക്കൽ കോളേജ്, മമത മെഡിക്കൽ കോളേജ്, ഹരിയാനയിലെ പി ഡി എം ഡെന്റൽ കോളേജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തുടങ്ങിയ ഇൻസ്റിറ്റ്യൂകൾ ഇപ്പോൾ കോഴ്‌സുകൾ പോഡിയാട്രി എന്ന വിഷയത്തിൽ നൽകുന്നുണ്ട്. കോഴ്സ് ജനതാത്‌പര്യം വർധിച്ചു കൊണ്ടിരിക്കുന്ന ഒന്നായതിനാൽ തന്നെ, മറ്റു കോളേജുകളിലേക്കും യൂണിവേഴ്സിറ്റികളിലെയ്ക്കും ഉടൻ തന്നെ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!