ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻ‌മണി ഡോട്ട് കോമിൻറെ ഡിജിറ്റൽ ഇൻഷുറൻസ് പ്ലാറ്റ്‌ഫോം 6 മാസത്തിനുള്ളിൽ 1000 പേരെ കൂടി ഉൾപ്പെടുത്തുമെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. നിയമനം ഡിജിറ്റൽ വിൽപ്പനയിലായിരിക്കും, ഉയർന്ന വൈദഗ്ധ്യത്തോടെ പ്രാദേശിക ഭാഷകൾ സംസാരിക്കാൻ കഴിയുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

വെബ്‌സൈറ്റിന് പ്രതിദിനം 6 ലക്ഷത്തിലധികം സന്ദർശകരെ ലഭിക്കുന്നു, അതിൽ 50%, Tier-3, Tier-4 നഗരങ്ങളിൽ നിന്നുള്ളവരാണെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്ലാറ്റ്‌ഫോമിലെ 99% ഉപഭോക്താക്കളും സേവനങ്ങൾ പ്രാദേശിക ഭാഷയിൽ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നു. അതുകൊണ്ടു തന്നെ ഉയർന്ന വൈദഗ്ധ്യത്തോടെ പ്രാദേശിക ഭാഷകൾ സംസാരിക്കാൻ കഴിയുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഐ‌ആർ‌ഡി‌ഐ‌ഐ (ഇൻ‌ഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ) ഒരു ഇൻ‌ഷുറൻസ് ബ്രോക്കിംഗ് ലൈസൻസ് അനുവദിച്ചതിന് ശേഷം  ഈ വർഷം മാർച്ചിലാണ് പ്ലാറ്റ്ഫോം ആരംഭിച്ചത്.

“ഞങ്ങളുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയ ബിസിനസിന്റെ മുൻ‌കൂട്ടി പ്രവചിച്ച വളർച്ചയുമായി യോജിക്കുന്നു. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വെബ് ട്രാഫിക്കിന്റെ ഗണ്യമായ വളർച്ചയാണ് ഇൻഷുറൻസ് ഡൊമെയ്‌നിൽ ഞങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.” ഇന്ത്യൻ മണി ഗ്രൂപ്പിന്റെ സ്ഥാപകൻ സി എസ് സുധീർ പറഞ്ഞു.

Leave a Reply