Ravi Mohan

RAVI MOHAN

Editor-in-Chief 

എവിടെ തിരിഞ്ഞ് നോക്കിയാലും മഞ്ഞ്! അതാണ് ആർട്ടിക് പ്രദേശത്ത് താമസിക്കുന്ന എസ്കിമോകളുടെ അവസ്ഥ. നമ്മെ പോലെ വീട് നിർമ്മിക്കാൻ ഇഷ്ടികയും കരിങ്കല്ലുമൊന്നുമല്ല അവർ ഉപയോഗിക്കുന്നത്. തങ്ങളുടെ ചുറ്റും സുലഭമായി ലഭിക്കുന്ന മഞ്ഞുകട്ടകളെ തന്നെയാണ് വീട് നിർമ്മാണത്തിനായി എസ്കിമോകൾ ആശ്രയിക്കുന്നത്. ഇത് കേട്ട് ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ല കേട്ടോ. മഞ്ഞുകട്ടകൾ കൊണ്ട് എങ്ങനെ ഉറപ്പുള്ള വീട് നിർമ്മിക്കാം എന്ന് സംശയിക്കേണ്ട. മഞ്ഞ് കട്ട അത്ര മോശമൊന്നുമല്ല.

മഞ്ഞ്കട്ട ഇഷ്ടിക പോലെയാക്കി കെട്ടിയുണ്ടാക്കുന്ന ഇത്തരം വീടുകൾക്ക് “ഇഗ്ലൂ” (Igloo) എന്നാണ് പേര്. ഇഗ്ലൂവിന്റെ പണി പൂർത്തിയായി കഴിഞ്ഞാൽ എസ്കിമോ അതിനകത്ത് തീ കൂട്ടുന്നു. മൃഗക്കൊഴുപ്പാണ് ഇക്കൂട്ടരുടെ എണ്ണ. തീയുടെ ചൂടിൽ മഞ്ഞുകട്ട കുറേശ്ശെ ഉരുകി ഇഗ്ലുവിന്റെ വിടവുകളൊക്കെ നനയും. ഈ സമയത്ത് പെട്ടെന്ന് തന്നെ ഇഗ്ലൂവിന്റെ വാതിൽ തുറന്ന് തണുത്ത ധ്രുവക്കാറ്റിനെ അകത്തേക്ക് പ്രവേശിപ്പിക്കുന്നു. അതോടെ നനഞ്ഞിരിക്കുന്ന മഞ്ഞുകട്ടകൾ തണുത്തുറഞ്ഞ് ഒന്നാന്തരം മഞ്ഞുകൂടാരമായി മാറുന്നു. ധ്രുവപ്രദേശത്ത് താപനില പൂജ്യം ഡിഗ്രിയിലും താഴെയായിരിക്കും. ഐസ് എന്നത് നല്ലൊരു താപരോധിയാണ്. അതുകൊണ്ടു തന്നെ പുറത്ത് കടുത്ത തണുപ്പാണെങ്കിൽ പോലും ഇഗ്ലൂവിനകത്ത് സുഖകരമായ ചൂട് നിലനിൽക്കും.

ഈ ഐസ് വീടിന് നല്ല ബലവും ഉണ്ടായിരിക്കും. കൂറ്റൻ ഹിമക്കരടികൾ കിണഞ്ഞ് പരിശ്രമിച്ചാൽ പോലും ഇഗ്ലൂവിനെ തകർക്കാൻ സാധിക്കാറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!