കേന്ദ്ര സര്‍ക്കാരിന്‍റെ ടോപ് സ്റ്റാര്‍ട്ട്‌അപ്പ് സിസ്റ്റത്തിനുള്ള അവാര്‍ഡിന് പിന്നാലെ കേരളത്തിലെ സംരംഭങ്ങളെ ലോക നിലവാരത്തിലേക്ക് എത്തിക്കാന്‍ ഒരു പടി കൂടെ മുന്നോട്ട് വെച്ച് കേരള സ്റ്റാര്‍ട്ട്‌അപ്പ് മിഷന്‍. കേരളം, ലോകത്തിലെ തന്നെ ഏറ്റവും നല്ല സംരഭക സൗഹൃദ സംസ്ഥാനമാവണം എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്‌അപ്പ് കോംപ്ലസിന്റെ ഉദ്ഘാടനം ഈ വരുന്ന ജനുവരി 13ന് കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിക്കും.
സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇന്നൊവേഷന്‍ ഹബ് ആയിരിക്കും ഇത്. കളമശ്ശേരിയിലുള്ള കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ 13 ഏക്കര്‍ സ്ഥലത്താണ് ഈ സ്റ്റാര്‍ട്ട്‌അപ്പ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. പല മേഖലകളിലുള്ള ഇന്ക്യുബേറ്ററുകളും അക്സെലറെറ്ററുകളും ഇവിടെ സജ്ജമവും എന്നതാണ് മറ്റൊരു പ്രത്യേകത.
പ്രാരംഭഘട്ടത്തില്‍, മുപ്പതില്‍പരം പേറ്റന്റുകളുള്ള സംരംഭങ്ങള്‍, ഇന്ത്യയിലെ തന്നെ മികച്ച ഹാര്‍ഡ്‌വെയര്‍ ഇന്ക്യുബേറ്ററായ Maker Village, ബയോടെക്നോളജി രംഗത്തെ ഇന്ക്യുബേറ്ററായ BIONEST, ലോകോത്തര ഹാര്‍ഡ്‌വെയര്‍ അക്സെലറെറ്ററായ BRINC, തുടങ്ങി സ്റ്റാര്‍ട്ട്‌അപ്പ് മിഷന്‍റെ കീഴിലുള്ള സംരംഭങ്ങളും ഈ സോണില്‍ ഉണ്ടാവും.
ഒരു സാധാരണ സ്റ്റാര്‍ട്ട്‌അപ്പ് ഹബ് എന്നതില്‍ നിന്നും മാറി ലോകോത്തര ഇന്ക്യുബേറ്ററുകള്‍, അക്സെലറെറ്ററുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങി ഒരു സംരംഭകന് വേണ്ടതെല്ലാം ഇവിടെ തയ്യാറാണ്. സംരംഭകര്‍ക്കും, നിക്ഷേപകര്‍ക്കും, സര്‍ക്കാരിനും, ശാസ്ത്രഞര്‍ക്കും ഒരുപോലെ സഹായകമാവുന്നതാവും TIZ എന്നതില്‍ സംശയമില്ല.