രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍  സ്‌കീമില്‍  ഉള്‍പ്പെടുത്തി ഒരു വര്‍ഷത്തേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ ജില്ലയിലെ  വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. ഫെബ്രുവരി നാലിന് രാവിലെ പത്തിന് ജില്ലാപഞ്ചായത്ത് തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച  നടത്തും. അടിസ്ഥാന യോഗ്യത: ബി.ടെക് (സിവില്‍) ബിരുദം. പ്രതിമാസ വേതനം: 25000 രൂപ.  കാസര്‍കോട് ജില്ലക്കാര്‍ക്ക് മുന്‍ഗണന നല്‍കും. താല്പര്യമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും മാര്‍ക്ക് ലിസ്റ്റും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.