കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മെയ് രണ്ടിനാരംഭിക്കുന്ന ഒന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക് 2023 ഏപ്രിൽ പതിനൊന്ന് മുതൽ ഇരുപത്തിരണ്ട് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ ഇരുപത്തിനാല് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ ഇരുപത്തഞ്ച് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.