പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ചൊവ്വാഴ്ച്ച ആരംഭിക്കും. രാവിലെ 9.30 നാണ് പരീക്ഷ. ചോദ്യപേപ്പര്‍ ഒമ്പതിന് പോര്‍ട്ടല്‍ വഴി ലഭ്യമാക്കും. വിശദവിവരം സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. വീട്ടിലിരുന്നാണ് പരീക്ഷ എഴുതേണ്ടത്. പരീക്ഷ കഴിഞ്ഞ് സംശയനിവാരണത്തിന് അധ്യാപകരെ ബന്ധപ്പെടാം.

സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നതിനനുസരിച്ച് ഉത്തരക്കടലാസ് എത്തിക്കണം. ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷക്ക് പകല്‍ ഒന്നിന് ചോദ്യം പോര്‍ട്ടലില്‍ ലഭ്യമാകും. മോഡല്‍ പരീക്ഷ സെപ്തംബര്‍ നാലിന് അവസാനിക്കും. പൊതു പരീക്ഷ ആറിന് ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here