ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കുന്നതിൽ ഒരു വ്യക്തിയെ സഹായിക്കുന്നവരാണ് ഇൻഷുറൻസ് സെയിൽസ് ഏജന്റുമാർ. ഇൻഷുറൻസ് കമ്പനികളുടെയും ഉപഭോക്താക്കളുടെയും മധ്യസ്ഥനായി ജോലി ചെയ്യുന്നവരാണിവർ. കമ്പനിയുടെ പോളിസികൾ ജനങ്ങളിലേക്കിറങ്ങി പരമാവധി വിൽക്കുക, എന്നാൽ അതെ സമയം തനിക്ക് അനുയോജ്യമായ പോളിസിയാണ് തിരഞ്ഞെടുക്കുന്നത് എന്ന ആത്മവിശ്വാസം അതെടുക്കുന്ന വ്യക്തിക്കു നൽകുക എന്നതാണ് ജോലി.

പ്രോപ്പർട്ടി, ലൈഫ്, ഹെൽത്ത്, ഡിസബിലിറ്റി – ഇൻഷുറൻസ് പല വിധത്തിലുണ്ട്. ഇതിലേതെങ്കിലും ഒരെണ്ണം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയോ, എല്ലാം കൈകാര്യം ചെയ്യുകയോ ആകാം. ആൾക്കാരെ സ്വാധീനിച്ച് ഉപഭോതാക്കളുടെ എണ്ണം കൂട്ടുക, വ്യക്തികളോട് അവരുടെ സാമ്പത്തിക സ്ഥിതിയെ പറ്റിയും അനുയോജ്യമായ പോളിസികളെ പറ്റിയും ചർച്ച ചെയ്യുക, ഓരോ പോളിസിയുടെയും വിശദാശംസങ്ങൾ വിവരിക്കുക, വ്യക്തിയുടെ നില വിശകലനം ചെയ്ത് ഏറ്റവും ഉത്തമമായ പോളിസികൾ ശുപാര്ശ ചെയ്യുക, പോളിസി പുതുക്കലുകൾ കൈകാര്യം ചെയ്യുക, ഇലക്ട്രോണിക് ആയും പേപ്പറിലും റെക്കോർഡുകൾ സൂക്ഷിക്കുക, എന്നിവയെല്ലാം ജോലിയുടെ ഭാഗമാണ്.

പലപ്പോഴും കമ്മീഷൻ അടിസ്ഥാനത്തിലാകും ജോലി ലഭിക്കുക, ഇതിനു അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നമ്മുടെ ജോലി ചെയ്യേണ്ട മണിക്കൂറുകൾ നമുക്ക് തന്നെ തീരുമാനിക്കാം എന്നതാണ് ഇതിന്റെ സവിശേഷത. എന്നാൽ, ഇതിന്റെ മറുവശത്ത് ഒരു നിയമിത ശമ്പളം ഇല്ലാത്തതിനാൽ തന്നെ, ഒരാഴ്ച മുഴുവൻ പ്രവർത്തിച്ചാലും വില്പനയെന്നും നടന്നില്ലെങ്കിൽ വരുമാനം ശൂന്യമായിരിക്കും. തുടക്കസമയങ്ങളിൽ ഈ ജോലി വളരെ കഠിനമായി അനുഭവപ്പെടാറുണ്ട് പലർക്കും. ശ്രദ്ധിച്ചു കേൾക്കാനുള്ള ശേഷി, ആശയവിനിമയ മികവ് എന്നിവ ജോലിക്ക് വളരെ അനിവാര്യമാണ്.

നോയിഡയിലെ അമിറ്റി യൂണിവേഴ്സിറ്റി, ഹരിയാണയിലെ ബി.എൽ.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാനേജമെന്റ്, പഞ്ചാബിലെ ചണ്ഡീഗഢ് യൂണിവേഴ്സിറ്റി, ഡൽഹിയിലെ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്, ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ്, ഡൽഹിയിലെ തന്നെ ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി, പഞ്ചാബിലെ ആർ.ഐ.എം.ടി. യൂണിവേഴ്സിറ്റി, രാജസ്ഥാനിലെ ആർ.എൻ.ബി. ഗ്ലോബൽ യൂണിവേഴ്സിറ്റി, മഹാരാഷ്ട്രയിലെ വിദ്യാലങ്കാർ സ്‌കൂൾ ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ ഇൻസ്റ്റിറ്റ്യൂട്ടുകളിലെല്ലാം ഈ വിഷയത്തിൽ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ലഭ്യമാണ്.

Read More: കേരള സ്റ്റാർട്ടപ്പ് മിഷന് കേന്ദ്ര ഗവൺമെന്റ് അവാർഡ്

LEAVE A REPLY

Please enter your comment!
Please enter your name here