അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ കീഴിലുള്ള പാടവയല്‍ ഇലച്ചിവഴി ഒ.പി ക്ലിനിക്കിലേക്ക് കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ (അലോപതി) നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദവും (എംബിബിഎസ്) ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അവസരം. പ്രവൃത്തിപരിചയം, ഉന്നത യോഗ്യതകള്‍ എന്നിവ അഭിലഷണീയം. താല്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂണ്‍ 19ന് രാവിലെ 11ന് അട്ടപ്പാടി അഗളി ഐ.റ്റി.ഡി.പി ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04924 254382.

Leave a Reply