ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, ചീങ്ങേരി, ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 4ന് രാവിലെ 11ന് ബത്തേരി മിനി സിവില്‍സ്റ്റേഷനിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കും.  18 നും 40 നുമിടയില്‍ പ്രായമുള്ള ബത്തേരി താലൂക്കില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ സഹിതമുള്ള അപേക്ഷയും യോഗ്യത രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  യോഗ്യത: പ്ലസ് ടു, ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്, മലയാളം) ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനം.  ഫോണ്‍ 04936 221074.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!