എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ റദ്ദായവര്‍ക്ക് പുതുക്കാന്‍ അവസരം. 1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുളള കാലയളവില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ടമാസം 1997 ഒക്‌ടോബര്‍ മുതല്‍ 2018 ഓഗസ്റ്റ് വരെ രേഖപ്പെടുത്തിയവര്‍ക്ക് പുതുക്കാം.
കാഞ്ഞിരപ്പളളി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ ഡിസംബര്‍ 31നകം ഇതിനായി അപേക്ഷ നല്‍കണം.,www.employment.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുളള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തമായും പുതുക്കാവുന്നതാണ്. ഫോണ്‍: 04828 203403