ന്യൂഡൽഹിയിലെ കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 ഒഴിവുകളാണുള്ളത്. ന്യൂഡൽഹി കോർപ്പറേറ്റ് ഓഫീസ്, രമാനഗരിയിലെ പ്രൊജക്റ്റ് സൈറ്റ് എന്നിവിടങ്ങളിലാണ് അവസരം. കരാർ നിയമനമാണ്. തുടക്കത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. എൻജിനീയർ, സൂപ്പർവൈസർ, സേഫ്റ്റി ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.seci.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.