കേരളത്തിൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും പഠിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരും ഇത് രണ്ടിൽ പെടാത്തവരും ഒരേപോലെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് ഓൺലൈനിൽ നിന്ന് വരുമാനം ഉണ്ടാക്കാനുള്ള വഴികളാണ്. അതിനുപുറകേ പോയി കൂടുതൽപേരും ചെന്നെത്തുന്നത് ഇന്റർനെറ്റ് എന്ന വിചിത്രലോകത്തിലെ ചതിക്കുഴികളിലാണ്. 

അവർക്കുമുന്നിൽ പലതരം കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും ബാങ്ക് ബാലൻസ് റിപ്പോർട്ടുകളുമായി തട്ടിപ്പ് ആപ്പുകളും വെബ്സൈറ്റുകളും പ്രത്യക്ഷപ്പെടുന്നതും അതിൽ വിശ്വസിച്ചു കബളിപ്പിക്കപ്പെടുന്നവരും പണം നഷ്ടപ്പെടുന്നവരും ഏറെയാണ്. ഇതിനെല്ലാം ഒരു പരിഹാരമായിട്ടാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ, തൊഴിൽ, സംരംഭകത്വ പ്ലാറ്റഫോം ആയ NowNext വരുന്നത്. 

NowNext SEP അഥവാ NowNext Skill Enhancement Program – സാമാന്യവിദ്യാഭ്യാസമുള്ള ഏവർക്കും പങ്കെടുക്കാനും വിജയം കൈവരിക്കുവാനും കഴിയുന്ന രീതിയിൽ ഓരോ മേഖലയിലെയും പ്രഗത്ഭർ നയിക്കുന്ന ക്ലാസ്സുകളാണ് NowNext മുന്നോട്ടുവെക്കുന്നത്. ബ്ലോഗിങ്ങ്, വീഡിയോ ബ്ലോഗിങ്ങ്, വെബ്സൈറ്റ് നിർമ്മാണം, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഡിജിറ്റൽ ഡിസൈനിങ് തുടങ്ങിയ വിഷയങ്ങളിലെ ആധികാരികവും ആനുകാലികവുമായ ക്ലാസ്സുകളാണ് ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ജൂലൈ 22 നു പുതിയ ബാച്ച് ആരംഭിക്കുന്ന പ്രോഗ്രാമിന് രെജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രെജിസ്ട്രേഷനായി ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ലിങ്ക്:  https://www.nownext.in/nownext-sep/

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!