നാഷണൽ അസസ്മെന്റ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (NAAC ) ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇപ്പോൾ മികച്ച സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും മെന്റർഷിപ്പ് നേടാൻ കഴിയും.

UGC യുടെ കീഴിൽ തുടക്കം കുറിച്ച “പരാമർശ്” എന്ന പദ്ധതി  വിദ്യാഭ്യാസത്തിൻ്റെ  നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനമായും ലക്ഷ്യംവയ്ക്കുന്നതെന്ന് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പോഖ്രിയാൽ പറഞ്ഞു.

നിലവാരം കുറഞ്ഞ കോളേജുകളെ സഹായിക്കാൻ ഉയർന്ന നിലവാരമുള്ള സ്ഥാപനങ്ങൾ മെന്ററിംഗ് നൽകും. ആദ്യ ഘട്ടത്തിൽ  3.26 NAAC സ്‌കോർ ലഭിച്ചിട്ടുള്ള 71 യൂണിവേഴ്സിറ്റികളും 391 കോളേജുകളും പദ്ധതി പ്രകാരം 5 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വീതം മെന്റർഷിപ്പ് നൽകും. മെന്ററിംഗ് സ്ഥാപനങ്ങൾക്ക് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നു. കൂടാതെ മെന്ററിംഗ് സ്ഥാപനങ്ങൾക്ക് പ്രതിമാസം 31,000 രൂപ ഫെലോഷിപ്പ് നൽകി ഒരു വിദഗ്ദ്ധനെ നിയമിക്കാവുന്നതാണ്.

NAAC “A” ഗ്രേഡ് അംഗീകാരവും 3.26 NAAC സ്‌കോറും  ലഭിച്ചിട്ടുള്ള  സർക്കാർ, എയ്ഡഡ്, സ്വകാര്യ അല്ലെങ്കിൽ‌ സ്വാശ്രയ സ്ഥാപനങ്ങൾക്ക് പദ്ധയിലൂടെ മെന്ററിംഗ് സ്ഥാപനമാകാവുന്നതാണ്. മെന്റർ സ്ഥാപനങ്ങൾക്ക് യുജിസിയിൽ നിന്ന്  30 ലക്ഷം രൂപ വരെ ധനസഹായം നേടാൻ കഴിയും.  ഇത്തരത്തിൽ ലഭിക്കുന്ന ഗ്രാന്റുകൾ മെന്ററിംഗ് ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനാണ് മന്ത്രാലയം ഊന്നൽ നൽകുന്നതെന്ന്  പദ്ധതിയുടെ അവതരണ വേദിയിൽ മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!