Munavira Vakayil
Munavira Vakayil
Sub Editor, NowNext

പാടത്തും പറമ്പിലും കളിച്ചിരുന്ന കുട്ടികളൊക്കെ വീടിനകത്ത് കളി തുടങ്ങി. ശരീരത്തിന് വ്യായാമമായ കളിയൊക്കെ ഇന്ന് വിരല് കൊണ്ട് മാത്രമായി. വെറുമൊരു വിനോദത്തിനപ്പുറം ചിലരെങ്കിലും കളിച്ച് പണം നേടാനും തുടങ്ങി.

സാങ്കേതികത കൊണ്ട് വന്ന മാറ്റങ്ങൾ ചെറുതല്ല ഇന്നത്തെ സമൂഹത്തിലുള്ളത്. പ്രതേകിച്ച് ഗെയിം മേഖലയിൽ. 2020 ലെ കണക്ക് പ്രകാരം 50% വളർച്ചയിലാണ് ഈ മേഖല. ഇന്ത്യയുടെ മൂന്നിലൊന്ന് ജനസംഖ്യ പ്രായം 35-ൽ താഴെയാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഈ ഒരു പ്രായത്തിൽ വരുന്ന ഗ്രൂപ്പിനെയാണ് ഗെയിം മേഖല പ്രധാനമായും കേന്ദ്രീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഗെയിമിംഗ് വ്യവസായത്തിന്, ഇന്ത്യ ലോക-പ്രമുഖ വിപണിയാണ്. ആഗോള ഗെയിമിംഗ് വ്യവസായത്തിൽ ഇന്ത്യ 18-ാം സ്ഥാനത്താണ്. പ്രതിവർഷം 422 മില്യൺ ഡോളർ വരുമാനമാണുള്ളത്.

സോഫ്റ്റ്‌വെയർ ഡിസൈൻ, പ്രോഗ്രാമിങ്, ആർട്ട് അല്ലെങ്കിൽ ആനിമേഷൻ, തുടങ്ങിയ പ്രവർത്തന രീതികളിലെ മാറ്റങ്ങളും ഗെയിമിംഗ് വ്യവസായത്തിന്റെ ഭാഗമാവുന്നുണ്ട്. അതിനാൽ തന്നെ, സാങ്കേതിക വികാസങ്ങൾ പഠിക്കുവാനും നിലനിർത്തുന്നതിനുമുള്ള കഴിവ്, പേഴ്സണൽ കമ്പ്യൂട്ടറുകൾ, ഗെയിംസ് കൺസോളുകൾ, സോഷ്യൽ/ഓൺലൈൻ ഗെയിമുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് ഫോണുകൾ, മറ്റ് ഹാൻഡ്-ഹെൽഡ് ഉപകരണങ്ങൾ എന്നിവയെ കുറിച്ചുള്ള അറിവും അത്യന്താപേക്ഷിതമാണ്.

ഗെയിമിംഗ് വ്യവസായത്തിൽ ഒരു കരിയർ ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പൂർണ്ണ വിശ്വാസത്തോടെ നിങ്ങൾക്കത് തിരഞ്ഞെടുക്കാവുന്നതാണ്. കാരണം സാധ്യതകളുടെ കാര്യത്തിൽ ഒരു തരത്തിലുള്ള ആശങ്കയും ഈ മേഖലയിൽ ആവശ്യമില്ല.

ഡിപ്ലോമയായും ബിരുദമായും ബിരുദാനന്തര ബിരുദമായുമെല്ലാം ഗെയിം മേഖലയിലേക്കുള്ള പഠനത്തിന്റെ ഭാഗമാവാം.

ഡിപ്ലോമ കോഴ്സുകൾ
  1. Game Art and Design (1 Year)
  2. Advanced Diploma in Game Art & 3D Game Content Creation (1-2 Years)
  3. Diploma-Professional-Certification Courses in Animation (1 Year)
  4. Diploma in Game Design and Integration (12 Months- 1 Year)
  5. Professional Diploma in Game Art (1 Year)
  6. Diploma in Production Gaming (1 Year)
ബിരുദ കോഴ്സുകൾ
  1. Bachelor of Fine Arts (Design Arts) (3 to 4 years)
  2. B.Sc in Animation Game Design and Development (2 to 3 years)
  3. Bachelor of Science in Gaming (2 to 4 years)
  4. Bachelors in Media Animation & Design (BMAD) (2 – 3 Years)

ബിരുദാനന്തര ബിരുദമായി Master of Design (Communication Design) എന്നിങ്ങനെ പഠിക്കാം.

10,+2 ന് ശേഷം എല്ലാ സ്ട്രീമുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷ ആവശ്യമില്ലാതെ തന്നെ ഗെയിമിംഗ് കോഴ്സുകൾ പിന്തുടരാവുന്നതാണ്. താല്പര്യത്തിനനുസരിച്ച് ഡിപ്ലോമയോ ബിരുദ കോഴ്സുകളോ പഠിക്കാവുന്നതാണ്.

ഇന്ത്യയിലെ പ്രമുഖ കോളേജുകൾ
  1. The Indian Institute of Digital Art & Animation (IIDAA), Kolkata
  2. MIT Institute of Design, Pune
  3. Asian Institute of Gaming and Animation (AIGM), Bangalore
  4. Haldia Institute of Management (HIM), Haldia
  5. IPIXIO Design College (IDC), Bangalore
  6. Zee Institute of Creative Art (ZICA), Mumbai
  7. Global Institute of Gaming & Animation (GIGA), Chennai
  8. ANITECH College of Technology and Management (ANITECH), Bangalore
  9. Seamedu School of Pro-Expressionism (SSPE), Pune
  10. Anibrain School of Media Design (ASMD), Pune
  11. Backstage Pass Institute of Gaming and Technology (BPIGT), Hyderabad
  12. Creative Mentors Animation College (CMAC), Hyderabad
  13. Image Institute of Multimedia Animation and Graphic Effects (IIMAGE), Himayat

ഭാവി ഗെയിം മേഖലക്കായി മാറ്റി വെക്കാൻ തീരുമാനിച്ച ഒരാൾക്ക് പഠനത്തിന് ശേഷം താഴെ പറയുന്ന തൊഴിൽ തലക്കെട്ടോടെ പ്രവർത്തിക്കാം,

  • Game Designer
  • Game programmer
  • Audio Engineer; Artist, including Concept Artist, Animator, and 3D Modeler
  • Special 3D Effects Artist
  • Software Engineer, Games
  • Software Developer, Games
  • Video Game Programmer
  • Video Game Designer
  • Game Quality Assurance Tester

ഉയർന്ന വരുമാനം ലഭിക്കാവുന്ന മേഖലയാണിത്. സാങ്കേതികയുടെ വളർച്ച വളരെ വേഗത്തിൽ സംഭവിക്കുന്ന ഇന്ന്, ഗെയിം മേഖലക്കും സാധ്യത ഏറുകയാണ്. അതുകൊണ്ട് സുരക്ഷിതമായ ഭാവി നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!