സാമൂഹ്യനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം തേവരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: വൃദ്ധസദനത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, യോഗ്യത എട്ടാം ക്ലാസ് ജയിച്ചിരിക്കണം (പ്രായം 50 വയസ് വരെ). നഴ്‌സ്,  യോഗ്യത പ്ലസ് ടു, ജി.എന്‍.എം പാസായിരിക്കണം. തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുളള നിയമനത്തിന് (എറണാകുളം ജില്ലയിലുളളവര്‍ക്ക് മാത്രം) വാക്-ഇന്‍-ഇന്റര്‍വ്യൂ  നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യത, വയസ് ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും തിരിച്ചറിയല്‍ രേഖയും സഹിതം സെപ്തംബര്‍ 24-ന് ഉച്ചയ്ക്ക് രണ്ടിന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വാക്-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!