നിങ്ങളുടെ കഴിവുകളെ മനസ്സിലാക്കുവാനും തൊഴിൽ മേഖലയിൽ എത്രത്തോളം ശോഭിക്കാനാകുമെന്ന് വിലയിരുത്താനുമാണ് അഭിമുഖത്തിലൂടെ ശ്രമിക്കുന്നത്. തന്റെ കഴിവുകളെ ഉയർത്തിക്കാണിക്കാൻ കഴിയുന്നവർക്കാണ് അഭിമുഖപരീക്ഷയെ സുഗമമായി അഭിമുഖീകരിക്കാനാകുക.
ആദ്യത്തെ 30 മിനിറ്റുകളാണ് ഏറ്റവും നിർണ്ണായകം. എന്തിനൊക്കെ ഉത്തരം നൽകുന്നുവെന്നതിനെക്കാൾ എങ്ങനെ ഉത്തരം നൽകുന്നുവെന്നതാണ് വിലയിരുത്തപ്പെടുക. ഏറെ കഴിവുകളുണ്ടാകുന്നതിലല്ല, കഴിവുകളെ അവസരോചിതം പ്രകടിപ്പിക്കാൻ കഴിയുകയെന്നതാണ് ഇവിടത്തെ മിടുക്ക്.