പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ബാംഗ്ലൂരു, ഹരിയാനയിലെ പിഞ്ജൗർ ഡിവിഷനുകളിലായി 44 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരുവിലെ എച്ച്എംടി ഇൻറർനാഷണലിലും മെഷീൻ ടൂൾസിലുമായി 33 ഒഴിവുകളും പിഞ്ജൗർലെ മെഷീൻ പോസ്റ്റിൽ 11 ഒഴിവുകളാണുള്ളത്. ബംഗളൂരുവിലെ ഒഴിവുകൾ സ്ഥിരനിയമനം ആണ്. പിഞ്ജൗർലെ ഒഴിവുകൾ കരാർ നിയമനം ആണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. www.hmtindia.com എന്ന വെബ്സൈറ്റിൽ അപേക്ഷയുടെ മാതൃക യും അപേക്ഷാഫീസ് വിവരങ്ങളും ഒഴിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15.

Home VACANCIES