കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദമായ വിജ്ഞാപനത്തിനും അപേക്ഷ സമർപ്പിക്കുവാനുമായി www.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 16.

Home VACANCIES