കേരളാ പോലീസും തൃശൂർ സിറ്റി പോലീസും സംയുകതമായി തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നടത്തിയ ബാലസുരക്ഷാ ബോധവൽക്കരണ ക്യാമ്പയിനായ ‘കുഞ്ഞേ നിനക്കായ്’ ൽ ശക്തൻ തമ്പുരാൻ കോളേജ് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആർട്സിലെ 50 ൽപ്പരം വിദ്യാർത്ഥിനികൾ സംവിധാനം ചെയ്ത് അവതരിപ്പിച്ച “മാനിഷാദ” എന്ന കലാസൃഷ്ടി ജനഹൃദയങ്ങൾ കീഴടക്കുകയുണ്ടായി.

ഇതേ കോളേജിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ശ്രീ ജയകുമാറിന്റെ നേതൃത്വത്തിലാണ് ഈ കലാസൃഷ്ടി അരങ്ങേറിയത്. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ഉൾപ്പടെ വലിയ ജനക്കൂട്ടമാണ് പരിപാടിയിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്. POCSO ആക്ടിന്റെ പ്രാധാന്യം പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന ഈ സംരംഭത്തിനു സംസ്ഥാന പോലീസ് മേധാവി ശ്രീ ലോക് നാഥ് ബെഹ്‌റ IPS ഉത്ഘാടനം ചെയ്തു.

സമീപകാലത്ത് കുട്ടികൾക്കു നേരെ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ പുനരാവിഷ്കാരമായിട്ടായിരുന്നു ശക്തൻ തമ്പുരാൻ കോളേജിലെ വിദ്യാർത്ഥിനികൾ ‘മാനിഷാദ’ അവതരിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത വിശിഷ്ടവ്യക്തികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും കണ്ണുനനയിക്കുന്ന അനുഭവമാണ് വിദ്യാർത്ഥികൾ അവിടെ കാഴ്ചവെച്ചത്.

സമകാലികമായ വളരെ പ്രാധാന്യമുള്ള വിഷയത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച ശക്തൻ തമ്പുരാൻ കോളേജിലെ വിദ്യാർത്ഥിനികളെ സംസ്ഥാന പോലീസ് ചീഫ് ശ്രീ ലോക് നാഥ്‌ ബെഹ്‌റ പ്രത്യേകം അനുമോദിച്ചു.

Leave a Reply