കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് ഫെല്ലോ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐഡന്റിഫിക്കേഷൻ ഓഫ് ജെനറ്റിക്കലി സുപ്പരിയർ ബാംബൂ സ്പീഷ്യസ് വിഭാഗത്തിലേക്കാണ് ഒഴിവ് ഉള്ളത്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിൻറെയും അഭിമുഖത്തിലാണ് നിയമനം. പ്രോജക്ട് ഫെല്ലോ നിയമനത്തിന് 17ന് രാവിലെ പത്തിന് എഴുത്തു പരീക്ഷയും ഇന്റർവ്യൂവും നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അതത് ദിവസം ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kfri.res.in സന്ദർശിക്കുക.

Home VACANCIES