വനിതാ ശിശു വികസന വകുപ്പ് സോഷ്യൽ വർക്കർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. എംഎ സോഷ്യോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യൂയും പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുളളവർ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസർ, ജില്ലാതല ഐസിഡിഎസ് സെൽ, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശൂർ എന്ന വിലാസത്തിൽ ഡിസംബർ 13 നകം നൽകണം. ഫോൺ 0487-2321689.

Leave a Reply