കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (IGRUA), ഉത്തർപ്രദേശ് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) പ്രോഗ്രാം പ്രവേശനത്തിനായി അപേക്ഷിക്കാം.

പ്ലസ്ടുവിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കും കണക്കിനും ഫിസിക്സിനും കൂടി (രണ്ടിലും ജയിച്ചിരിക്കണം) 50, ശതമാനം മാർക്കും നേടിയിരിക്കണം.

CPL സാധാരണ ഗതിയിൽ 24 മാസമാണ് കോഴ്സ് കാലയളവ്. എന്നാൽ വിദ്യാർത്ഥിയുടെ ഫ്ലൈയിംങ് മികവുൾപ്പെടെ കണക്കിലെടുത്തായിരിക്കും കോഴ്സ് പുരോഗമിക്കുന്നത്. ഫീസും മറ്റു ചിലവുകളുമായി ഏകദേശം 50 ലക്ഷം രൂപ പ്രതീക്ഷിക്കണം. എല്ലാ വിഭാഗക്കാരായ അപേക്ഷകർക്കും ഒരേ ഫീസ് ആണ്. പ്രവേശനം നേടുന്നവർക്ക് ഈ കോഴ്സിനൊപ്പം നടത്തുന്ന BSc – ഏവിയേഷൻ കോഴ്സ് പഠിക്കാനും അവസരമുണ്ട്.

www.igrua.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 12000 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. ബാങ്ക് ചലാൻ വഴി ഫീസടയ്ക്കുന്നതിന് ഏപ്രിൽ 17 ഉം, ഓൺലൈനായി ഫീസടയ്ക്കുന്നതിന് ഏപ്രിൽ 28 ഉം ആണ് അവസാന തീയതികൾ.

ഓൺലൈൻ പരീക്ഷ, അഭിമുഖ പരീക്ഷ, പൈലെറ്റ് അഭിരുചി പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവേശനം. മെയ് 21 ന് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം പരീക്ഷ കേന്ദ്രമാണ്. ജനറൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, ആനുകാലിക വിഷയങ്ങൾ എന്നിവയിൽ നിന്നും പ്ലസ്ടു നിലവാരത്തിലുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാകും പരീക്ഷയ്ക്ക്. നെഗറ്റീവ് മാർക്ക് ഇല്ല.

Leave a Reply