Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

അസാധാരണ സർഗ്ഗ വൈഭവവും, ക്ഷമയും മറ്റാരും ചിന്തിക്കാത്തത് ഭാവനയിൽ കാണുവാനും ആയത് പ്രവർത്തി പഥത്തിലെത്തിക്കുവാനും നിങ്ങൾക്ക് കഴിയുമോ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഡിസൈനിംഗിന്റെ വിശാല ലോകം. ഡിസൈനിംഗിനെപ്പറ്റി ചോദിക്കുമ്പോൾ തന്നെ ഫാഷൻ ഡിസൈനിംഗ് എന്ന് മറുപടി തരുന്നവരാണ് ഭൂരിഭാഗവും വിദ്യാർത്ഥികളുമെന്നത് കരിയർ ക്ലാസുകളിലെ വ്യക്തിപരമായ അനുഭവം. എന്നാൽ അതിനുമപ്പുറം എത്രയോ വൈവിധ്യമാർന്നതാണാ പഠന മേഖലയെന്നത് വർത്തമാനകാല യാഥാർത്ഥ്യം. ഡിസൈനിങ്ങിലെ ഡിപ്ലോമയാണു ഈ രംഗത്തെ കുറഞ്ഞ യോഗ്യത. ഡിസൈനിങ്ങ് വളരെ വികാസം പ്രാപിച്ച മേഖലയാണിന്ന്.

1. ഫാഷൻ ഡിസൈൻ: കലാപരമായി പുതിയ ഫാഷനുകൾ രൂപകൽപ്പന ചെയ്യുവാന്‍ പഠിപ്പിക്കുന്ന കോഴ്സാണിത്.

2. ആക്സസറി ഡിസൈൻ: ബാഗ്, പേഴ്സ്, ബെൽറ്റ് തുടങ്ങിയവയുടെ രൂപകൽപ്പനയാണിത്.

3. നിറ്റ് വിയർ ഡിസൈൻ: നിറ്റ് വിയർ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന, ഉൽപ്പാദനം, വിപണനം തുടങ്ങിയവയുൾപ്പെടുന്ന മേഖല.

4. ലെതർ അപ്പാരൽ ഡിസൈൻ: തുകൽ ഉൽപ്പന്നങ്ങളുടെ ഡിസൈൻ, ഉൽപ്പാദനം, വിപണനം തുടങ്ങിയവയിൽ വൈദഗ്ധ്യം നൽകുന്ന കോഴ്സ്.

5. ടെക്സ്റ്റൈൽ ഡിസൈൻ: വസ്ത്ര നിർമ്മാണ രംഗത്ത് മികച്ച രൂപകൽപ്പന വൈഭവവും സാങ്കേതിക വൈദഗ്ധ്യവും ഒത്തു ചേർന്ന സമർത്ഥരെ വാർത്തെടുക്കുന്ന കോഴ്സ്.

6. ഗാർമെന്റ് മാനുഫാക്ചറിങ്ങ് ഡിസൈൻ: ഫാഷൻ ഡിസൈനിങ്ങിനോട് ചേർന്ന് നിൽക്കുന്ന മേഖലയാണിത്. നൂലുകൾ തിരഞ്ഞെടുക്കുന്നതു മുതൽ വസ്ത്ര നിർമ്മാണം, പാക്കേജിങ്ങ് തുടങ്ങി വസ്ത്ര നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളാണു ഈ കോഴ്സിൽ പഠിപ്പിക്കുന്നത്.

7. ജൂവലറി ഡിസൈൻ: സ്വർണ്ണാഭരണം മാത്രമല്ല മറ്റ് ലോഹങ്ങളുടെ ആഭരണങ്ങളുടേയും ആഭരണശാലകളുടേയും ഡിസൈൻ ഇന്ന് ആകർഷകമായ ഒരു തൊഴിൽ മേഘലയാണ്.

8. ഇൻറ്റീരിയർ ഡിസൈൻ: വൻകിട ഹോട്ടലുകളുടേയും ഷോപ്പിങ്ങ് മാളുകളുടേയും മറ്റും അകത്തളങ്ങൾ രൂപകൽപ്പന ചെയ്യുന്ന കോഴ്സ്.

9. ക്രാഫ്റ്റ് ഡിസൈൻ: കരകൗശല വസ്തുക്കളുടെ രൂപകൽപ്പനയും നിർമ്മാണവും പഠിപ്പിക്കുന്നു. ഇതുതന്നെ സോഫ്റ്റ് മെറ്റീരിയൽ, ഹാർഡ് മെറ്റീരിയൽ, ഫയേർഡ് മെറ്റീരിയൽ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.

10. ഫർണീച്ചർ ഡിസൈൻ: വ്യത്യസ്തമായ വിവിധ തരം ഫർണീച്ചറുകളുടെ രൂപകൽപ്പനയും നിർമ്മാണവും ഉൾപ്പെടുന്ന മേഖല.

11. ട്രാൻസ്പോർട്ടേഷനും വാഹന ഡിസൈനും: ദിനം പ്രതിയെന്നോണം വ്യത്യസ്തമായ വാഹനങ്ങൾ ഇറങ്ങുന്ന ഇക്കാലത്ത് അവയുടെ ഡിസൈൻ സർഗ്ഗശേഷിയുള്ളവർക്ക് മുൻപിൽ പുത്തൻ വാതയാനങ്ങൾ തുറന്നിടുന്നു. വാഹനത്തേക്കളുപരി ട്രാൻസ്പോർട്ടേഷൻ ഡിസൈൻ മനുഷ്യരുടെ യാത്രാസൗകര്യങ്ങളെയും കൂടി കണക്കിലെടുക്കുന്നു.

12. ടോയ് ഡിസൈൻ: ഇൻഡ്യ കളിപ്പാട്ടങ്ങളുടെ നല്ലൊരു വിപണിയാകുമ്പോൾ ഈ രംഗത്തെ വിദഗ്ധർക്ക് അവസരങ്ങൾ ഏറെയാണു.

13. ഗെയിം ഡിസൈൻ: ഈ അടുത്ത കാലത്തായി ഉയർന്ന് വന്ന ഒരു തൊഴിൽ ശാഖയാണിത്. പ്രത്യേക കമ്പ്യൂട്ടർ സോഫ്റ്റ്വെയറുകൾ കൈകാര്യം ചെയ്യുന്ന വിദഗ്ദരെയാണിവിടെ ആവശ്യം. പ്രതിഭ ഏറെ ആവശ്യമുള്ള ഒരു മേഖല. പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്ററ് പ്രൊഡക്ഷൻ എന്ന 3 വിഭാഗങ്ങളുണ്ട്.

14. ആർക്കിടെക്ചറൽ ഡിസൈൻ: ബിൽഡിംഗ് മാത്രമല്ല, ഷോപ്പിങ്ങ് മാളുകൾ, എയർപോർട്ടുകൾ വലിയ ടാൺ ഷിപ്പുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരും.

15. പ്രോഡക്ട് ഡിസൈൻ: ഉപഭോക്താവിന്റെ താല്പര്യം മനസിലാക്കി വ്യത്യസ്ത ഡിസൈനിലുള്ള വിവിധ പ്രോഡക്ടുകൾ വിപണിയിയിലിറക്കുക എന്നത് വെല്ലുവിളികൾ നിറഞ്ഞ ജോലിയാണ്. കലയും സാങ്കേതിക വിദ്യയും കൈകോർക്കുന്നിവിടെ വിദഗ്ദർക്കു അവസരങ്ങൾ അനവധി …

16. ഇൻഡസ്ട്രിയൽ ഡിസൈൻ: ഉപഭോക്താവിനും നിർമ്മാതാവിനും ഉപകാരപ്രദമായ രീതിയിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഏറ്റവും നല്ല സ്പെസിഫിക്കേഷൻ ഉറപ്പ് വരുത്തേണ്ടതിവരാണ്.

17. ഇൻഫോർമേഷൻ & ഇന്റെർഫേസ് ഡിസൈൻ: വിവര സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് വിവരങ്ങൾ കൃത്യമായി അതാവശ്യമുള്ളവർക്കെത്തിക്കുകയെന്നത് ഒരു വെല്ലുവിളിയാണ്. ഇതേറ്റെടുത്ത് ഇതിനാവശ്യമായ സോഫ്റ്റ്വെയറുകൾ, വെബ്സൈറ്റ്, മൊബൈൽ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ തുടങ്ങിയവയുടെ രൂപകൽപ്പനയാണിത്.

18. ന്യൂമീഡിയ ഡിസൈൻ: ആനിമേഷൻ, ഫോട്ടോഗ്രാഫി, മൾട്ടിമീഡിയ പ്രോജക്റ്റ് ഡവലപ്മെന്റ് തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരും.

19. സെറാമിക് & ഗ്ലാസ് ഡിസൈൻ: സെറാമിക് മെറ്റീരിയലിലും ഗ്ലാസിലുമുള്ള ഉൽപ്പന്നങ്ങളുടെ ഡിസൈനും പരിപാലനവുമെല്ലാം ഉൾപ്പെടുന്ന പഠനശാഖയാണിത്.

20. ഗ്രാഫിക്സ് ഡിസൈൻ: ന്യൂസ്പേപ്പറുകളിലും, മാഗസിൻ, പരസ്യ കമ്പനികളും വ്യാപകമായി ഗ്രാഫിക്ഡ് ഡിസൈനേഴ്സിനെ ഉപയോഗപ്പെടുത്തുന്നു.

21. ആനിമേഷൻ ഫിലിം ഡിസൈൻ: അസാധാരണ ക്രിയേറ്റിവിറ്റി ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്നതാണു ആനിമേഷൻഡിസൈൻ. ആനിമേഷൻ സിനിമകൾ ചെയ്യുകയാണു പ്രധാന ജോലി.

22. ഫിലിം & വീഡിയൊ കമ്മ്യൂണിക്കേഷൻ ഡിസൈൻ: പേരു സൂചിപ്പിക്കുന്നതു പോലെ ഫിലിംമേക്കർ ആകുവാനുള്ള പരിശീലനമാണ് ഇവിടെ ലഭിക്കുക.

23. റീടെയിൽ & എക്സിബിഷൻ ഡിസൈൻ: വിവരങ്ങൾ ശേഖരിക്കുകയും അത് കൃത്യമായി പ്രദർശിപ്പിച്ച് വിപണനം ചെയ്യേണ്ടവരാണിവർ.

24. ഇൻട്രാക്ഷൻ ഡിസൈൻ: ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോക്താവിനു എളുപ്പത്തിൽ കാര്യക്ഷമമായി ആസ്വദിച്ച് ഉപയോഗിക്കാവുന്ന വിധത്തിൽ രൂപകൽപ്പന ചെയ്യുന്ന വിധമാണു ഇതിൽ പഠിപ്പിക്കുന്നത്.

മേൽ പറഞ്ഞവ മിക്കതും ബിരുദ, തലത്തിൽ ലഭ്യമാണു. ചിലത് ബിരുദാനന്തര ബിരുദ, തലത്തിലും. ഡോക്ട്രേറ്റ് എടുക്കുവാനും അവസരമുണ്ട്.+2 വാണു 4 വർഷ ബിരുദ കോഴ്സുകളുടെ അടിസ്ഥാന യോഗ്യത. പ്രവേശന പരീക്ഷയുണ്ടാവും. ബിരുദാനന്തര കോഴ്സുകൾക്ക് ബിരുദവും, ചിലതിനു എഞ്ചിനിയറിംഗ്, ആർക്കിടെക്ചറൽ, ഫൈൻ ആർട്സ് ബിരുദവുമാണു യോഗ്യത. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, എംഐടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ഐഐടി, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ഡിസൈൻ തുടങ്ങിയവ ദേശീയതലത്തിലെ ചില സ്ഥാപനങ്ങൾ ആണു. കേരളത്തിലെ സർവകലാശാലകളും ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകൾ നടത്തുന്നുണ്ട്. ഗണിതമുൾപ്പെടുന്ന പ്ലസ്ടു ആണ് ആർക്കിടെക്ചറിന്റെ അടിസ്ഥാന യോഗ്യത. കേരളത്തിലും ലഭ്യമാണ്. കൂടാതെ വിവിധ ഡിപ്ലോമ പ്രോഗ്രാമുകളും ലഭ്യമാണ്. കോഴ്സുകൾ ഏത് പഠിച്ചാലും ജന്മസിദ്ധമായ കഴിവുണ്ടെങ്കിലേ നല്ലയൊരു ഡിസൈനറാകുവാൻ കഴിയുകയുള്ളുവെന്നതാണു ഓർക്കേണ്ട പ്രധാനപ്പെട്ട കാര്യം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!