Lorance Mathew

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

ഇത് സ്പെഷ്യലൈസേഷനുകളുടെ കാലം. മാറിയ കാലഘട്ടത്തില്‍ ഏത് രംഗത്തും പ്രൊഫഷണലുകളുടെ സേവനം ആവശ്യമാണ് എന്ന് വന്നിരിക്കുന്നു. പ്രത്യേകിച്ചും ബിസിനസ്സ് രംഗത്ത്. ഇങ്ങനെ ഉടലെടുത്ത ഒരു പ്രൊഫഷനാണ് വിഷ്വല്‍ മർച്ചന്റൈസിങ്ങ് എന്നത്.

എന്താണ് ഈ പ്രൊഫഷന്‍ ?

മാന്യരായ ഉപഭോക്താക്കളാണ് ഏതൊരു ഉൽപ്പന്നത്തിന്റേയും ശക്തി. ഉപഭോക്താവിനെ ആകർഷിക്കുവാന്‍ വിൽപ്പനയിലെ വ്യത്യസ്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവരാണ് ഡിസ്പ്ലേ എക്സ്പേർട്ടുകളായ വിഷ്വല്‍ മർച്ചന്റസൈർമാർ. ഇവര്‍ ആകർഷകങ്ങളായ ഉൽപ്പന്നങ്ങൾ ഡിസ്പ്ലേ ചെയ്യുന്നവരാണ്. ശാസ്ത്രീയവും കലാപരവുമായ ഷോറൂം രൂപകൽപ്പനയിലാണ് ഈ വിഭാഗം ശ്രദ്ധിക്കുക. ഷോപ്പിങ്ങിനെ അനായസവും ആകർഷകവുമായ ഒരനുഭവമാക്കുകയെന്നതാണ് ആധുനിക വിൽപ്പന രീതി.

എങ്ങനെ പഠിക്കാം

പ്ലസ് ടു വിനോ ബിരുദത്തിനോ ശേഷം ഹ്രസ്വകാല സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ ചെയ്യാവുന്നതാണ്. നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ (http://www.nift.ac.in) തിരഞ്ഞെടുത്ത കാമ്പസുകളിലും ജെ ഡി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (https://www.jdinstitute.com), റാഫിള്‍ അക്കാദമി (http://raffles-iao.com) എന്നിവിടങ്ങളിലും സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ ഉണ്ട്. ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലെ അപ്പാരല്‍ ട്രെയിനിങ്ങ് ആൻഡ് ഡിസൈന്‍ സെന്ററില്‍ (http://www.atdcindia.co.in) 6 മാസത്തെ കോഴ്സുണ്ട്.

ജോലി സാധ്യത

ബ്രാൻഡഡ് ഷോറൂമുകളിലും വൻകിട മാളുകളിലും ഇവരുടെ സേവനം കൂടിയേ തീരു. ഇന്ത്യയിലെ നൂറ് കണക്കിന് എക്സ്പോർട്ട് ഏജൻസികളിലും ഉൽപ്പന്ന നിർമ്മാണ കമ്പനികളിലുമാണ് തൊഴില്‍ സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!